Advertisment

ദൈവമേ ഈ അമൂല്യ സംഗീതജ്ഞനെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി...കെജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സുജാത

author-image
ഫിലിം ഡസ്ക്
New Update

എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സുജാത മോഹന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുജാത ഗാനഗന്ധര്‍വന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

Advertisment

publive-image

'വാക്കുകള്‍ക്ക് അതീതമാണ് ആ സംഗീതത്തോടുള്ള ബഹുമാനവും ആ വ്യക്തിയോടുള്ള സ്‌നേഹവും. ദൈവമേ ഈ അമൂല്യ സംഗീതജ്ഞനെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി' എന്നാണ് ഗാനഗന്ധര്‍വന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുജാത ഫേസ്ബുക്കില്‍ കുറിച്ചത്.

1940 ജനുവരി പത്തിനാണ് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി കെജെ യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസിന്റെ ജനനം.

അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ ഗായകന്‍ കൂടിയാണ് യേശുദാസ്.

sujatha wish
Advertisment