Advertisment

കുന്നത്തുനാട്ടിൽ ആവേശം നിറച്ച് ട്വന്റി 20 സ്ഥാനാർത്ഥി ഡോ. സുജിത് സുരേന്ദ്രന്റെ റോഡ് ഷോ

New Update

publive-image

കുന്നത്തുനാട്: കുന്നത്തുനാട്ടിൽ വിജയം ഉറപ്പിക്കാൻ ട്വന്റി 20 സ്ഥാനാർത്ഥി ഡോ. സുജിത് പി. സുരേന്ദ്രൻ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി. സ്ഥാനാർത്ഥിയും ട്വന്റി ട്വന്റി പ്രവർത്തകരുമടങ്ങുന്ന വാഹന പ്രചാരണ റാലി മാറമ്പിള്ളിയിൽ നിന്നാരംഭിച്ച് വാഴക്കുളം, പൂക്കാട്ടുപടി, താമരച്ചാൽ, പള്ളിക്കര, പഴന്തോട്ടം, പാങ്കോട് എന്നിവിടങ്ങൾ സന്ദർശിച്ചു.

പ്രധാന ജംഗ്ഷനുകളിലെല്ലാം സ്വീകരണം ഏറ്റുവാങ്ങി ഉച്ചക്ക് ശേഷം പട്ടിമറ്റം, വലമ്പൂർ, മഴുവന്നൂർ, കോലഞ്ചേരി, തിരുവാണിയൂർ എന്നിവിടങ്ങളിൽ എത്തി. സ്വീകരണ പോയിന്റുകളിലെല്ലാം പ്രദേശവാസികൾ പിന്തുണ അറിയിച്ചു കാത്തുനിന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പൂക്കളും, ട്വന്റി 20 യുടെതിരഞ്ഞെടുപ്പു ചിഹ്നവുമായ പൈനാപ്പിളും കൊടുത്താണ് സ്വീകരിച്ചത്. വൈകിട്ട് പുത്തൻ കുരിശിൽ സമാപന സമ്മേളനത്തിലും പങ്കെടുത്തു.

twenty 20
Advertisment