Advertisment

സുലൈ ഏരിയ കെഎംസിസി പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു.

author-image
admin
New Update
സുലൈ ഏരിയ കെഎംസിസി പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു.

റിയാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുലൈ ഏരിയ കെഎംസിസി 'റീകണക്റ്റ് ഇന്ത്യ' എന്ന പേരിൽ പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു.ഭാഷകളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ, ജനാധിപത്യ ത്തിന്റെ , മനുഷ്യത്വ നിലപാടുകളുടെ പോറ്റില്ലമായ നമ്മുടെ രാജ്യത്തിന്റെ ഹൃദയം വർഗീയതകൊണ്ടും വിദ്വേഷംകൊണ്ടും കീറിമുറിക്കാൻ സംഘപരിവാരം അണിയറയിൽ കോപ്പുകൂട്ടുമ്പോൾ നമുക്ക് വിവേകംകൊണ്ട് ഇന്ത്യക്ക് വേണ്ടി കാവലിരിക്കണ്ടതുണ്ട് പ്രധിഷേധ സംഗമം ഉത്ഘാടനം ചെയ്ത് കൊണ്ട് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം അഡ്വ. അനീർ ബാബു പറഞ്ഞു.

Advertisment

publive-image

സുലൈ ഏരിയ കെഎംസിസി സംഘടിപ്പിച്ച റികണക്റ്റ് ഇന്ത്യ പ്രതിഷേധ ജ്വാല സംഗമത്തിൽ സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നു.

പ്രസിഡന്റ്‌ ഷൗക്കത്ത് കടമ്പോട്ട് അദ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ ആത്മാവിനെ ഇല്ലായ്മ ചെയ്യാൻ ഭരണകൂടം സകല നെറികേടും ചെയ്യുമ്പോൾ ജനാധിപത്യം മുറുകെ പിടിച്ച്, മതേതരവിശ്വാസം ഉയർത്തിപ്പിടിച്ച് നൈതികമായ പോരാട്ടങ്ങൾ രാജ്യത്ത് നടക്കുന്നു എന്നത് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് പകർന്ന് നൽകുന്നത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച സത്താർ താമരത്ത് അഭിപ്രായപെട്ടു.

publive-image

സുലൈ ഏരിയ കെഎംസിസി സംഘടിപ്പിച്ച റികണക്റ്റ് ഇന്ത്യ പ്രതിഷേധ ജ്വാല

സൗദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗം അഡ്വ അനീർ ബാബു ഉത്ഘാടനം ചെയ്യുന്നു

എന്ത് പ്രതിസന്ധി രൂപപ്പെട്ടാലും അതിശക്തമായ ജനാധിപത്യ പോരാട്ടം വരും നാളു കളിൽ ഇന്ത്യയുടെ തെരുവുകളെ സജീവമാക്കുക തന്നെ ചെയ്യുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ നാസർ മാങ്കാവ്,മലപ്പുറം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് വേങ്ങര, മുജീബ് ഇരുമ്പുഴി പ്രസംഗിച്ചു.വർക്കിംഗ്‌ പ്രസിഡന്റ്‌ റാഷിദ്‌ കോട്ടുമല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

publive-image

റികണക്റ്റ് ഇന്ത്യ പ്രതിഷേധ ജ്വാലയിൽ നിന്ന്

സുധീർ വയനാട് ഭരണഘടന ആമുഖം വായിച്ചു.സി എ എ, എൻ ആർ സി ക്കെതിരെ ഇന്ത്യയിലെ നഗരഗ്രാമാന്തരങ്ങളന്ന് വിത്യാസമില്ലാതെ നടക്കുന്ന എല്ലാ ജനാധിപത്യ പോരാട്ടങ്ങളോടും നൂറുകണക്കിന് പ്രവർത്തകർ മെഴുകുതിരി കൊളുത്തി ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. സൗദി കെഎംസിസിയുടെ സാമൂഹ്യ സുരക്ഷ പദ്ധതി 2020 വർഷത്തെ ക്യാമ്പയ്‌നിൽ സുലൈ ഏരിയ കെഎംസിസി ക്ക് വേണ്ടി മികച്ച സേവനം ചെയ്ത ഷൗഹീദ് കല്ലായിക്കുള്ള ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഷരീഫ് പയ്യാനക്കൽ കൈമാറി. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പുറത്തിറക്കിയ `ദി ഹോണറബിൾ എക്‌സിസ്റ്റൻസ്´ ഡോക്യു്മെന്ററി പ്രദർശനം നടത്തി.

publive-image

ഷൗഹീദ് കല്ലായിക്കുള്ള ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഷരീഫ് പയ്യാനക്കൽ കൈമാറുന്നു

സൗദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര,മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട, അഷ്‌റഫ്‌ കൽപകഞ്ചേരി,യൂനസ് സലീം, ഇക്ബാൽ കാവനൂർ,അഷ്‌റഫ്‌ മോയൻ തുടങ്ങിയവർ സംബന്ധിച്ചു. അഷ്‌റഫ്‌ ഇരിങ്ങാട്ടീരി,ഉമർ മീഞ്ചന്ത,അബ്ദുള്ളകോയ ബാവ കച്ചേരിപ്പടി, സഹദ് മഞ്ചേരി, പി കെ എം ഷംസീർ , മുഹമ്മദലി വാപ്പുട്ടി, കമാൽ, നജീബ് പൊട്ടികല്ല് തുടങ്ങിയ ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി. സൈത് മീഞ്ചന്ത സ്വാഗതവും ചെയർമാൻ സലാം പയ്യനാട് നന്ദിയും പറഞ്ഞു.

Advertisment