അമേരിക്കൻ ഡിസ്ട്രിബൂഷൻ രംഗത്തേകു ദുബായ് സുമൻ ഇന്റർനാഷണൽ,ഇസഡ് ഡമാസോ കമ്പനികൾ

New Update

ഡാളസ് :ദുബായ് സുമൻ ഇന്റർനാഷണൽ,ഇസഡ് ഡമാസോ, കമ്പനികൾ അമേരിക്കയിലെ ഡിസ്ട്രിബൂഷൻ രംഗത്തേക്ക്.രണ്ടു കമ്പനികളുടെയും സി ഇ ഓ മാരായ സഹീർ മജീദ് , മുഹമ്മദ് സഖിർ എന്നിവർ ദുബൈയിൽ നിന്നും ടെക്സസ്സിലെത്തി ഇതു സംബന്ധിച്ചു ഡാളസ്സിലെ വ്യവസായ പ്രമുഖനായ സണ്ണി മാളിയേക്കളുമായി പ്രാഥമിക ചർച്ച നടത്തി

Advertisment

publive-image

രാജ്യാന്തര യാത്രയും, റീട്ടെയിൽ വ്യവസായരംഗവും പൂർവ്വാധികം ശക്തി പ്രാപിക്കുകയും അമേരിക്കയും ചൈനയും തമ്മിലുള്ള ഇമ്പോർട്ട് ഡ്യൂട്ടിയും ചരക്ക് വിനിമയ പ്രശ്നങ്ങളും കണക്കിലെടുത്തു അമേരിക്കയിലെ ഡിസ്ട്രിബൂഷൻ രംഗത്തേക്ക്.കാലുറപ്പിക്കാനാണ് ദുബായ് കമ്പനികൾ ലക്ഷ്യമിട്ടിരിക്കുന്നത് .

അമേരിക്കൻ -മെക്സിക്കോ ബോർഡറിലുള്ള ലാറിഡോയിൽ മാനുഫാക്ചറിങ് കമ്പനി ആരംഭിക്കുന്നതിനാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ ശ്രമിക്കുന്നത്. അമേരിക്കയിൽ ഒരേസമയം ഹൂസ്റ്റൺ ,ഡാലസ്,ന്യൂയോർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഡിസ്ട്രിബ്യൂഷൻ സപ്ലൈ ചെയിൻ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി വ്യവസായികൾ അറിയിച്ചു. 50 മുതൽ 70 വരെ പ്രാദേശിക തൊഴിൽ സാധ്യത ക്രിയേറ്റ് ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് നല്ല സ്വീകരണമാണ് ലോക്കൽ ഗവൺമെൻറ് ഭാഗത്തുനിന്നും ലഭിക്കുന്നതെന്നും അവർ അറിയിച്ചു

കഴിഞ്ഞ15 വർഷത്തിലേറെയായി ദുബായിലും പ്രത്യേകിച്ച് ഇന്ത്യയിലും മാനുഫാക്ചർ യൂണിറ്റുകളുള്ള ഈ രണ്ട് കമ്പനി ഉടമകളും അമേരിക്കയിൽ നിലവിലുള്ള ഇൻവെസ്റ്റ്മെൻറ് ഓപ്പർച്യൂണിറ്റി ആൻഡ് ജോബ് ക്രിയേഷൻ,രംഗത്തേക്ക് കടന്നുവരുന്നത് മലയാളികൾക്ക് അഭിമാനമാണെന്ന് സണ്ണി മാളിയേക്കൽ പറഞ്ഞു

suman international
Advertisment