Advertisment

പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് സുമേഷ് അച്യുതൻ്റെ 48 മണിക്കൂർ നിരാഹാര സമരം സമാപിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: സർക്കാർ ജോലിക്ക് അർഹതയുള്ള ഒരാൾക്കും അവസരം നിഷേധിക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് കെ.പി.സി. സി. ഒ. ബി. സി. ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ അനുഷ്ഠിച്ച 48 മണിക്കൂർ ഉപവാസ സമരത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പി.എസ്.സി. നിയമനങ്ങൾ കുറയ്ക്കുകയും, മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബന്ധുക്കളെയും ഇഷ്ടക്കാരേയും തിരുകി കയറ്റുകയുമാണ്. ഈ പിൻവാതിൽ നിയമനങ്ങളിൽ പിന്നോക്ക സംവരണം എന്ന ഭരണഘടന തത്വം ലംഘിച്ചത് പ്രതിഷേധാർഹമാണ് .ഈ നിലപാട് തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി കൂട്ടി ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രനായക് അധ്യക്ഷനായി കെ.പി.സി.സി. മുൻ പ്രസിഡൻ്റ് മാരായ വി.എം. സുധീരൻ, കെ. മുരളീധരൻ എം.പി., എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സുധാകരൻ,വി.കെ ശ്രീകണ്ഠൻ,എം.കെ. രാഘവൻ, രമ്യാ ഹരിദാസ്, ഡീൻ കുര്യാക്കോസ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എ.ഐ.സി.സി.വക്താവ് ഷമ മുഹമ്മദ്, എം.എൽ എ.മാരായ വി.ഡി സതീശൻ, ഷാഫി പറമ്പിൽ ,വി.ടിബൽറാം, എം.വിൻസെൻ്റ് നേതാക്കളായ ‌, മോഹൻ ശങ്കർ, വി.എസ്.വിജയരാഘവൻ,സി.പി. മുഹമ്മദ്,എം. ലിജു, സി.ആർ. മഹേഷ്, സി.ചന്ദ്രൻ, എ. തങ്കപ്പൻ, സി.വി. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു .

സതീഷ് വിമലൻ സ്വാഗതവും, മുജീബ് ആനക്കയം നന്ദിയും പറഞ്ഞു.ശനിയാഴ്ച രാവിലെ 10-ന് ആരംഭിച്ച നിരാഹാര സമരം തിങ്കളാഴ്ച രാവിലെ 11-ന് സമാപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഉദ്ഘാടന, സമാപന പ്രസംഗങ്ങളും ആശംസകളും ഓൺലൈനായാണ് നടത്തിയത്.

sumesh achuthan
Advertisment