Advertisment

മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കേ പൊടുന്നനെ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; പിന്നാലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മലയാളി യുവാവ് ജീവനൊടുക്കി, സംഭവം ഷാര്‍ജയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാര്‍ജ: മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കേ പൊടുന്നനെ ഫോണ്‍ എറിഞ്ഞു തകര്‍ത്ത് ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനു ശേഷമാണ് താഴേക്ക് ചാടിയത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരുവര്‍ഷമായി ഷാര്‍ജ മുവൈലയില്‍ ഗ്രേഡിക്ക് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

വ്യാഴാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് ഫോണ്‍ ചെയ്തതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേന്ദ്രന്‍- ഓമന എന്നിവരാണ് മാതാപിതാക്കള്‍. അഞ്ജലി, അശ്വതി എന്നിവരാണ് സഹോദരിമാര്‍.

pravasi malayali pravasi malayali death
Advertisment