Advertisment

കോമണ്‍വെല്‍ത്ത്: ഗുസ്തിയിലും കരുത്തുതെളിയിച്ച് ഇന്ത്യ, വിനേഷ് ഫോഗട്ടിനും സുമിത്തിനും സ്വര്‍ണം; ഇന്ത്യക്ക് ഇരുപത്തിമൂന്നാം സ്വര്‍ണം

New Update

ഗോള്‍ഡ്‌കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം സ്വര്‍ണം. വനിതകളുടെ അമ്പത് കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും സ്വര്‍ണം സ്വന്തമാക്കി. വനിതാ ഗുസ്തി 62 കിലോയില്‍ സാക്ഷി മാലിക് വെങ്കലവും നേടി. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡല്‍ നേട്ടം.

Advertisment

publive-image

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കി. 86.47 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജിന്റെ സ്വര്‍ണനേട്ടം. ജൂനിയര്‍ ലോക ചാംപ്യനാണു നീരജ്. ഇതോടെ ഇന്നുമാത്രം ഇന്ത്യ സ്വന്തമാക്കിയത് അഞ്ചു സ്വര്‍ണമാണ്. നേരത്തെ ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. ബോക്‌സിങ്ങില്‍ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

വനിതകളുടെ 45-48 കിലോ വിഭാഗം ബോക്‌സിങ്ങിലൂടെ ഇന്ത്യയുടെ മേരി കോമാണ് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പിന്നാലെ പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 എംഎം റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തിലാണ് സഞ്ജീവ് രജ്പുത് മെ!ഡല്‍ നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണു സഞ്ജീവിന്റെ സ്വര്‍ണനേട്ടം.

കൂടാതെ ബോക്‌സിങ് പുരുഷ 46-49 കിലോ വിഭാഗത്തിലും 60 കിലോ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളിയും നേടിയിട്ടുണ്ട്. അമിത്, മനീഷ് കൗശിക് എന്നിവരാണ് വെള്ളി സ്വന്തമാക്കിയത്. ഇതോടെ 23 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവുമടക്കം 49 മെഡലുകളുമായി ഇന്ത്യ മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

Advertisment