Advertisment

സൂര്യാഘാതം ...ദുരന്തനിവാരണ വകുപ്പ് അപകടം കുറയ്ക്കാന്‍ പദ്ധതി തയ്യാറാക്കുന്നു

New Update

തിരുവനന്തപുരം: സംസ്ഥാനത്തു സൂര്യതാപവും സൂര്യാഘാതവും പതിവായ സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍മപദ്ധതി ദുരന്തനിവാരണ അതോറിറ്റി തയാറാക്കുന്നു.

Advertisment

publive-image

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ജനങ്ങള്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയാണു പദ്ധതി തയാറാക്കുക. നിര്‍ദേശങ്ങള്‍ അന്തിമമാക്കാന്‍ വകുപ്പ് മേധാവികളുടെ യോഗം 5 ന് ചേരും.

കഴിഞ്ഞ വര്‍ഷം ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണു കേരളം ഹീറ്റ് ആക്‌ഷന്‍ പ്ലാന്‍ തയാറാക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തു സൂര്യാതാപം, സൂര്യാഘാതം ഉള്‍പ്പെടെ 1671 അപകടങ്ങള്‍ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

sunburn project5
Advertisment