Advertisment

സൂര്യാതപമേറ്റ് കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

New Update

മലപ്പുറം: തിരുനാവായയില്‍ ഒരാള്‍ പാടത്ത് മരിച്ച നിലയില്‍. കുറ്റിയത്ത് സുധികുമാര്‍(44) ആണ് മരിച്ചത്. സുധികുമാറിന്‍റെ ദേഹമാസകലം പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സൂര്യാതപമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

publive-image

രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വയലില്‍ പണിക്കുപോയതായിരുന്നു സുധികുമാര്‍. സുഹൃത്തുക്കള്‍ പിന്നീട് പള്ളിയില്‍ പോകാനായി തിരിച്ച്‌ പോന്നു. ഇയാളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കള്‍ തിരിച്ചു വയലില്‍ ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

sunburn
Advertisment