Advertisment

ചൈനയില്‍ പുതിയ സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിക്കില്ലെന്ന് സുന്ദര്‍ പിച്ചൈ

author-image
admin
Updated On
New Update

സെന്‍സര്‍ഷിപ്പിന് അനുസരിച്ചുള്ള പുതിയ സെര്‍ച്ച് എഞ്ചിന്‍ ചൈനയില്‍ അവതരിപ്പിക്കില്ലെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. 'ചൈനയില്‍ വിവരങ്ങളെത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാന പ്രവര്‍ത്തനം. അത് അടിസ്ഥാന മനുഷ്യാവകാശമാണ്. ഞങ്ങള്‍ക്ക് ചൈനയില്‍ സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ല.'

publive-image

ഗൂഗിളിന്റെ പുതിയ സെര്‍ച്ച് എന്‍ജിന്‍ പദ്ധതിയെന്ന രീതിയില്‍ വാര്‍ത്തകളില്‍ വന്ന ഡ്രാഗണ്‍ ഫ്‌ലൈ പ്രൊജക്ടിനെ കുറിച്ചുള്ള കോണ്‍ഗ്രസ് അംഗം ഷീല ജാക്സണ്‍ ലീയുടെ ചോദ്യത്തിനുള്ള മറുപടിയായി പിച്ചൈ പറഞ്ഞുചൊവ്വാഴ്ച യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ജുഡിഷ്യറി കമ്മിറ്റിയ്ക്ക് മുമ്പാകെയാണ് സുന്ദര്‍ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.

Sundar Pichai
Advertisment