Advertisment

സുനിൽ സി. കുര്യൻ (50) അന്തരിച്ചു. വിടവാങ്ങിയത് കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനും റെഡ് ക്രോസ് കേരള ഘ​ടകം ചെയർമാനുമായ മുന്‍ എസ്എഫ്ഐ നേതാവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം∙  കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനും റെഡ് ക്രോസ് കേരള ഘ​ടകം ചെയർമാനു൦ എസ്എഫ്ഐ മുൻ നേതാവുമായ സുനിൽ സി. കുര്യൻ (50) അന്തരിച്ചു. സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. പ്രശസ്ത നർത്തകി ഡോ: നീന പ്രസാദ് ആണ് ഭാര്യ.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം.

മൃതദേഹം ഞായറാഴ്ച രാവിലെ 9 മുതൽ 11 വരെ മുറിഞ്ഞപാലത്തുള്ള വസതിയിലും തുടർന്ന് 12 മണി വരെ പട്ടം എംവിആർ ഭവനിലും പൊതു ദർശനത്തിനു വയ്ക്കും.

വൈകിട്ട് അഞ്ചിന് കോട്ടയം പേരൂർ യാക്കോബായ പള്ളിയിൽ സംസ്കാരം.

keralam latest
Advertisment