സുനിൽ ഡാനിയേൽ നോർത്ത് ടെക്സാസ് ക്രിക്കറ്റ്‌ പ്രേമികൾക്കഭിമാനം...

New Update

publive-image

ഡാളസ്: നോർത്ത് ടെക്സസ് ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനമായി മാറുകയാണ് മലയാളിയായ സുനിൽ ഡാനിയേൽ. ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിട്ടുള്ള ഒരു ക്രിക്കറ്റ് സംഘടനയാണ് നോർത്ത് ടെക്സാസ് ക്രിക്കറ്റ് ലീഗ്.

Advertisment

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിൽപ്പരം കളിക്കാരാണ് സംഘടനയിൽ രജിസ്റ്റർ ചെയ്ത എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടക്കുന്ന ക്രിക്കറ്റ് മാച്ചിൽ പങ്കെടുക്കുന്നത്.

നോർത്ത് ടെക്സാസ് നാലു മലയാളി ടീമുകളിൽ ഒന്നായ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിലെ കളിക്കാരനായിരുന്നു സുനിൽ ഡാനിയൽ. രണ്ടുവർഷം മുമ്പാണ് കേരള സ്പാർട്ടൻസ് ക്ലബ്ബിൽ അംഗത്വം സ്വീകരിച്ചത്. തുടർച്ചയായി മൂന്നു തവണ ലീഗിലെ ഏറ്റവും നല്ല കളിക്കാരനായി സുനിൽ ഡാനിയേൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

publive-image

ജൂൺ 27ന് നടന്ന ഒരു മത്സരത്തിൽ 90 റൺസ് നേടിയതോടെ സുനിൽ ഡാനിയേൽ 5000 റൺസ് പൂർത്തീകരിച്ച ആദ്യത്തെ മലയാളി എന്ന ബഹുമതിക്ക് അർഹനായി. ഈ വലിയ നേട്ടത്തിൽ തൻറെ പഴയ ടീമായ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിനോടും ഇപ്പോഴത്തെ ടീമായ കേരള സ്പാർട്ടൻസ് ക്രിക്കറ്റ് ടീമിനോടും താൻ കടപ്പെട്ടിരിക്കുന്നു എന്ന് സുനിൽ ഡാനിയേൽ ട്രോഫി സ്വീകരിച്ചതിനു ശേഷം ചേർന്ന അനുമോദന യോഗത്തിൽ അറിയിച്ചു.

സുനിൽ ഡാനിയേൽ കേരള സ്പാർട്ടൻസ് ക്രിക്കറ്റ് ടീമിനും നോർത്ത് ടെക്സാസിലെ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികൾക്കും ഒരു അഭിമാനമാണെന്നും,10000 റൺസ് തികയ്ക്കുന്ന ആദ്യ മലയാളി ആയിത്തീരുവാൻ സാധിക്കട്ടെയെന്നും, കേരള സ്പോർട്സ് ടീമിനുവേണ്ടി പ്രസിഡൻറ് എം രഞ്ജിത്ത്, മാനേജർ തോമസ് മാത്യു, സെക്രട്ടറി സസ്റ്റാൻലി ജോൺസ് എന്നിവർ ആശംസിച്ചു.

-ബാബു പി സൈമൺ

us news
Advertisment