Advertisment

സുനിൽ പാലായ്ക്ക് സഹൃദയ സമിതി സുവർണ്ണ ജൂബിലി മാധ്യമ പുരസ്ക്കാരം സമർപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ സഹൃദയ സമിതി സുവർണ്ണ ജൂബിലി മാധ്യമ പുരസ്ക്കാരം "കേരളകൗമുദി " റിപ്പോർട്ടർ സുനിൽ പാലായ്ക്ക് മുൻ എം.പി. ഡോ.സെബാസ്റ്റ്യൻ പോൾ സമ്മാനിച്ചു.

Advertisment

publive-image

മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾ മുൻ നിർത്തി പാലാ സഹൃദയ സമിതി സുവർണ്ണ ജൂബിലി കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്ക്കാരത്തിനാണ് സുനിൽ പാലാ അർഹനായത്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് സഹൃദയ സമിതി മാധ്യമ പുരസ്ക്കാരം .

publive-image

പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പുരസ്ക്കാര സമർപ്പണ സമ്മേളനത്തിൽ ഏഴാച്ചേരി രാമചന്ദ്രൻ , പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ, പാലാ സഹൃദയ സമിതി നേതാക്കളായ രവി പാലാ, രവി പുലിയന്നൂർ, എലിക്കുളം ജയകുമാർ, ജോസ് മംഗലശ്ശേരി, പി.എസ്. മധൂസൂദനൻ ,ഡി. ശ്രീദേവി തുടങ്ങിയവർ ആശംസകൾ നേർന്നു. സുനിൽ പാലാ മറുപടി പ്രസംഗം നടത്തി.

Advertisment