Advertisment

അവള്‍ക്ക് ജീവന്‍ വരെ നല്‍കു൦. ക്വത്വാ പീഡനത്തില്‍ പ്രതികരണവുമായി സണ്ണി ലിയോണ്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കാശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ട വിഷയത്തില്‍  പ്രതികരണവുമായി സണ്ണി ലിയോണ്‍ .

എന്ത് വിലകൊടുത്തും സ്വന്തം ജീവന്‍ വരെ പകരമായി നല്‍കിയും തന്റെ മകള്‍ നിഷയെ ഈ ലോകത്തെ പൈശാചികതയില്‍ നിന്നും സംരക്ഷിക്കുമെന്ന കുറിപ്പോടെയാണ് സണ്ണി മകളെ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

സണ്ണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: 

"ഈ ലോകത്തിലെ എല്ലാ തിന്മകളില്‍ നിന്നും പൈശാചികതയില്‍ നിന്നും നിന്നെ സംരക്ഷിച്ചോളാമെന്ന് ഞാന്‍ എന്റെ ഹൃദയത്തിന്റെ ഓരോ അംശം കൊണ്ടും ആത്മാവ് കൊണ്ടും  ശരീരം കൊണ്ടും  വാഗ്ദാനം നല്‍കുന്നു.

അതിനി നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ തന്നെ നല്‍കണമെങ്കില്‍ അങ്ങനെ. ഈ ലോകത്തിലെ ഒരോ കുഞ്ഞും തിന്മനിറഞ്ഞ മനുഷ്യരില്‍ നിന്നും സുരക്ഷിതത്വം അനുഭവിക്കണം.

നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ ഒന്നുകൂടി നമ്മളോട് ചേര്‍ത്തുവയ്ക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം"-സണ്ണി കുറിച്ചു

indian cinema sunny leon
Advertisment