Advertisment

വിശാല്‍ ചിത്രം അയോഗ്യയില്‍ സണ്ണി ലിയോണും എത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വിശാല്‍ നായകനാകുന്ന പുതിയ ചിത്രം അയോഗ്യയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും എത്തുന്നു. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പറിനായാണ് സണ്ണി എത്തുന്നത്. ജനുവരി 26 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന അയോഗ്യയിലെ ഒരു പ്രധാന ഘടകമായിരിക്കും താരത്തിന്റെ നൃത്തം.

2014 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രം വടകുറിയിലും സണ്ണി ലിയോണ്‍ ഇത്തരത്തില്‍ ഐറ്റം നമ്പര്‍ അവതരിപ്പിച്ചിരുന്നു. രാശി ഖന്നയാണ് അയോഗ്യയില്‍ നായികാവേഷത്തിലെത്തുന്നത്. കെ.എസ്. രവികുമാര്‍, പാര്‍ത്ഥിപന്‍ എന്നിവരുമുണ്ട്.

സംഗീതം സാം സി.എസും എഡിറ്റിംഗ് ആന്റണി എല്‍. റൂബനും നിര്‍വഹിക്കുന്നു. വെങ്കട് മോഹനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിശാല്‍ പൊലിസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.

 

Advertisment