താനും ലൈംഗിക അതിക്രമത്തിനിരയായിട്ടുണ്ടെന്ന് തുറന്നടിച്ചു സണ്ണി ലിയോണ്‍. സിനിമയില്‍ നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ചുണ്ടെന്നും താരം

ഫിലിം ഡസ്ക്
Wednesday, February 14, 2018

മുംബൈ :  തനിക്കെതിരെയും ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് ബോളിവുഡ് നടി സണ്ണി ലിയോണ്‍. പക്ഷേ എങ്ങനെ തുറന്നു പറയണമെന്ന് അന്ന് അറിയില്ലായിരുന്നു.

അവര്‍ എങ്ങനെ പ്രതികരിക്കുമെന്നുള്ളത് എന്നെ ഭയപ്പെടുത്തി. പക്ഷേ നമ്മള്‍ സ്ത്രീകള്‍ എപ്പോഴും നമുക്കുവേണ്ടി ഉറച്ച മനസോടെ നില്‍ക്കണം. തൊഴില്‍ ഉന്നതി നേടാന്‍ ആരുടെ മുന്നിലും ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത് – സണ്ണി പറഞ്ഞു .

ഒരു സ്ത്രീ എല്ലാം തുറന്നുപറയാന്‍ തയാറായി മുന്നോട്ടു വരുകയാണെങ്കില്‍ അവളുടെ പുറകെ മറ്റു സ്ത്രീകളും മുന്നോട്ടുവരും. ഇത് മാനസിക സമ്മര്‍ദ്ദം മൂലമോ, മനക്കരുത്തുംകൊണ്ടോ ആണ് പലരും തുറന്നുപറയുന്നത്.

അതേസമയം താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടില്ലെന്നും നടി പറഞ്ഞു. എനിക്ക് ഇതുവരെ അങ്ങനെ അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ എന്റെ ഭര്‍ത്താവ് ഡാനിയലിനൊപ്പം സുരക്ഷിതയാണ്.

എന്നുകരുതി കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ ഇല്ല എന്നര്‍ത്ഥമില്ല. സ്ത്രീകളെപ്പോലെ പുരുഷന്മാരും ഇന്ന് കാസ്റ്റിംഗ് കൗച്ചിന് ഇരയാകാറുണ്ട് – പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

അമ്മയായതിനു ശേഷ൦ തന്‍റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ലിയോണ്‍ പറയുന്നു. കുട്ടി ഉണരുന്നതും അവള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്നതിനെക്കുറിച്ചുമാണ് ഞാന്‍ ഇപ്പോള്‍ കൂടുതലും ശ്രദ്ധിക്കുന്നത്.

കുഞ്ഞുങ്ങളെ പൂര്‍ണ്ണമായും ആയമാരുടെ കൈകളില്‍ ഏല്‍പ്പിച്ച് ഉത്തരവാദിത്വം പൂര്‍ത്തിയാക്കുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. ഞാനും ഡാനിയലും എപ്പോഴും ഞങ്ങളുടെ മകള്‍ക്കു വേണ്ടി സമയം മാറ്റിവയ്ക്കാറുണ്ട്. ഓരോ ദിവസവും ഓരോ പുതിയ അനുഭവമാണ് അവള്‍ ഞങ്ങള്‍ക്കു തരുന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.

×