Advertisment

ഞാന്‍ ചെയ്ത കാര്യമറിഞ്ഞ് അച്ഛന്‍ തകരുന്ന രംഗമോര്‍ത്തപ്പോള്‍ തളര്‍ന്നുപോയി. തന്‍റെ തുടക്കകാലം വിവരിച്ച് സണ്ണി ലിയോണ്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കാനഡയില്‍ ജനിച്ച പഞ്ചാബുകാരിയായ കരന്‍ജിത് കൗര്‍ വോറ എന്ന നടി ആരെന്ന് ആര്‍ക്കും അറിയില്ല. പകരം അവള്‍ സണ്ണി ലിയോണ്‍ എന്ന പേരിലാണ്  അറിയപ്പെടുന്നത് .

എന്നാല്‍ കരന്‍ജിത് കൗര്‍ വോറയില്‍ നിന്നും സണ്ണി ലിയോണിലേയ്ക്കുള്ള പരിണാമം അവതരിപ്പിക്കുകയാണ് സീ5 എന്ന ചാനലില്‍ കരന്‍ജിത്ത് കൗര്‍ എന്ന പരമ്പര . സണ്ണിയുടെ ഇതുവരെ ആരുമറിയാത്ത കഥകളാണ് ഈ പരമ്പരയില്‍ .

അമേരിക്കയിലെ പോണ്‍രംഗത്തു നിന്ന് ബോളിവുഡിലേയ്ക്കുള്ള സണ്ണിയുടെ വളര്‍ച്ചയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. കരന്‍ജിത് കൗര്‍ എന്ന സ്വന്തം പേര് ഉപേക്ഷിച്ച് ലോകത്തിന് ഹൃദിസ്ഥമായ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതിന്റെ രഹസ്യവും ഈ പരമ്പരയില്‍ പറയുന്നുണ്ട്.

publive-image

സണ്ണി ലിയോണ്‍ തന്നെയാണ് സ്വന്തം ജീവിതം ഇതില്‍ അവതരിപ്പിക്കുന്നത്.

'ഈ പരമ്പരയ്ക്കുവേണ്ടി അണിയറ ശില്‍പികള്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ ആവേശത്തിലായെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. വളരെ നല്ലൊരു ഓഫറായിരുന്നു ഇത്. ഇത് എളുപ്പമുള്ള ഒരു കാര്യമാണെന്നായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്.

എന്നാല്‍, ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഞാന്‍ ശരിക്കും വികാരാധീനയായി. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടിവരുമ്പോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്.

ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല-സണ്ണി പറഞ്ഞു.

ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു.

അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്'-സണ്ണി പറഞ്ഞു.

indian cinema sunny leon
Advertisment