Advertisment

ഡിഗ്രി വിദ്യാർഥിയുടെ അഡ്മിറ്റ് കാർഡിൽ അമ്മയുടെ സ്ഥാനത്ത് സണ്ണി ലിയോണി; രസകരമായ പ്രതികരണവുമായി താരം

author-image
ഫിലിം ഡസ്ക്
New Update

മാതാപിതാക്കളുടെ സ്ഥാനത്ത് സണ്ണി ലിയോണിയുടെയും ഇമ്രാൻ ഹാഷ്മിയും പേര് നൽകിയ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുടെ അഡ്മിറ്റ് കാർഡിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഹാറിലെ ബി‌.എ രണ്ടാം വർഷ വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാർഡാണ് വൈറലായത്.

Advertisment

publive-image

ഈ വിഷയത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ട രസകരമായ പ്രതികരണവുമായി റീട്വീറ്റ് ചെയ്തു. "ഈ കുട്ടി ഭയങ്കരനാണെന്നും വലിയ സ്വപ്നം കാണാനാകുമെന്നുമായിരുന്ന താരത്തിന്റെ പ്രതികരണം.

'അച്ഛൻ' എന്ന കോളത്തിൽ ഇമ്രാൻ ഹാഷ്മിയുടെ പേരായിരുന്നു. സംഭവത്തിന് പ്രതികരണവുമായി ഇമ്രാൻ ഹാഷ്മി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമം പോസ്റ്റ് ചെയ്ത വാർത്ത റീട്വീറ്റ് ചെയ്താണ് ഇമ്രാൻ ഹാഷ്മി തന്റെ ഭാഗം വ്യക്തമാക്കിയത്.

"ഞാൻ ആണയിടുന്നു, അതെന്റേതല്ല" എന്നായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ മറുപടി. ഈ മറുപടിക്ക് ഒട്ടേറെ ആരാധകർ രസകരമായ പ്രതികരണം നൽകുകയും ചെയ്തു

sunny leon film news
Advertisment