Advertisment

രംഗീലയുടെ സെറ്റില്‍ നിന്നും സണ്ണിയുടെ തമാശ...സണ്ണി ലിയോണിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് കൂട്ടുകാര്‍...വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങറ്റം നടത്തിയ രംഗീലയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ലൊക്കേഷനിലെ രസകരമായൊരു വീഡിയോ നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

Advertisment

publive-image

സ്വിമ്മിംഗ് പൂളിന് അടുത്ത് നിന്നും സണ്ണിയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഡാന്‍സ് കളിക്കുകയായിരുന്നു. തമാശ രൂപേണ കൂടെയുള്ള ആളെ വെള്ളത്തിലേക്ക് സണ്ണി തള്ളിയിട്ടിരുന്നു.

സണ്ണി കൊടുത്ത പണിക്കുള്ള മറുപടി അധികം വൈകാതെ തന്നെ തിരിച്ചും കിട്ടിയിരുന്നു. സഹപ്രവര്‍ത്തകരില്‍ മറ്റൊരാള്‍ സണ്ണിയെയും തള്ളി സിമ്മിംഗ് പൂളിലേക്ക് ഇട്ടിരിക്കുകയാണ്.

ഞാന്‍ വിചാരിച്ച പോലെയല്ല വീഡിയോ കിട്ടിയതെങ്കിലും രസകരമായിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സണ്ണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പതിനാല് ലക്ഷത്തോളം പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ സണ്ണിയുടെ വീഡിയോ കണ്ടിരിക്കുന്നത്.

Advertisment