Advertisment

സൂപ്പർ എർത്ത് : 10 ബില്യൺ വർഷം പഴക്കമുള്ള എക്സോപ്ലാനറ്റ് കണ്ടെത്തി നാസ; ഭൂമിയേക്കാൾ 50 ശതമാനം വലുപ്പം

New Update

ഡൽഹി: നാസയുടെ ടെസ് മിഷൻ (ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിയേക്കാൾ 50 ശതമാനം വലുപ്പമുള്ളതും ചൂടുള്ളതും പാറയുള്ളതുമായ ഒരു ഗ്രഹത്തെ കണ്ടെത്തി. TOI-561b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയേക്കാൾ മൂന്നിരട്ടി പിണ്ഡമുണ്ടെങ്കിലും ഭൂമിയുടെ അതേ സാന്ദ്രതയാണ്. ഈ ഗ്രഹത്തിൻ്റെ സ്ഥാനം സൗരയുഥതിന് പുറത്തായതിനാൽ ഇതിനെ ഒരു എക്സോപ്ലാനറ്റ് ആയാണ് കണക്കാക്കുന്നത്.

Advertisment

publive-image

ദി ആസ്ട്രോണൊമിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി സ്വീകരിച്ച പഠനത്തിലാണ് ഈ എക്സോപ്ലാനറ്റിന്റെ കണ്ടെത്തൽ വെളിപ്പെടുത്തിയത്. കോവിഡ് -19 പാൻഡെമിക് മൂലം വിർച്വലായി നടന്ന അമേരിക്കൻ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ 237-ാമത് യോഗത്തിലാണ് ഈ പഠനം പരസ്യമാക്കിയത്.

കൗതുകകരമായ മറ്റൊരു കാര്യം, കൂടുതൽ പിണ്ഡമുള്ളതും എന്നാൽ ഭൂമിയുടെ അതേ സാന്ദ്രതയുമായ എക്സോപ്ലാനറ്റ് (TOI-561b ) അതിന്റെ ആതിഥേയ നക്ഷത്രത്തിന് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 24 മണിക്കൂറിൽ പകുതിയിൽ താഴെ സമയമേ എടുക്കുന്നുള്ളു. ഈ സവിശേഷതകൾ കാരണം, എക്സോപ്ലാനറ്റിനെ 'സൂപ്പർ എർത്ത്' എന്നും വിളിക്കുന്നു.

നാസയുടെ ടെസ് ദൗത്യമാണ് എക്സോപ്ലാനറ്റ് കണ്ടെത്തിയത്. TESS Object of Interest (TOI) ൽ നിന്നാണ് TOI-561b എന്ന പേര് ഉത്ഭവിച്ചത്. 2018 ൽ ആരംഭിച്ച നാസയുടെ ടെസ് മിഷൻ ആകാശത്തിന്റെ ചില ഭാഗങ്ങൾ പരിശോധിക്കുകയും സമീപത്തുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവയെ ചുറ്റുന്ന ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു.

എക്സോപ്ലാനറ്റിന്റെ പിണ്ഡം, ദൂരം, സാന്ദ്രത എന്നിവ നിർണ്ണയിക്കാൻ ഗവേഷകർ ഹവായിയിലെ ഡബ്ല്യുഎം കെക്ക് ഒബ്സർവേറ്ററിയെ ആശ്രയിച്ചിരുന്നുവെന്ന് സി. എൻ. എൻ റിപ്പോർട്ട് ചെയ്യുന്നു.

"ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന റോക്കി പ്ലാനറ്റുകളിലൊന്നാണ് TOI-561b . അതിന്റെ അസ്തിത്വം കാണിക്കുന്നത്, ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രപഞ്ചത്തിൻ്റെ തുടക്കം മുതൽ തന്നെ റോക്കി പ്ലാനറ്റുകൾ രൂപം കൊണ്ടെന്നാണ് " പഠനം തയ്യാറാക്കിയ ഹവായ് യൂണിവേഴ്സിറ്റി പോസ്റ്റ്ഡോക്ടറൽ ഫെലോ ലോറൻ വർഗീസ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

12 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് ക്ഷീരപഥം രൂപംകൊണ്ടത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. TOI-561b യുടെ സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് 10 ബില്ല്യൺ വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതുന്ന സമയത്ത് സൂര്യന് 4.5 ബില്യൺ വർഷങ്ങൾ മാത്രമേ പ്രായമുള്ളൂവെന്ന് ഗവേഷകർ കരുതുന്നു.

nasa super earth
Advertisment