Advertisment

മമ്മൂട്ടിയും ലാലും സുഡാനി കാണണം. ഞങ്ങളില്ലെങ്കില്‍ സിനിമ വന്‍ വിജയമായിരിക്കുമെന്നറിയാന്‍ ! പിന്നെ നിങ്ങള്‍ മുത്തച്ഛന്‍മാര്‍ അമ്മയുടെ പദവികള്‍ മക്കള്‍ക്ക് വിട്ടു നല്‍കണം, താരസംഘടനയിലും തലമുറ മാറട്ടെ !!

New Update

 

Advertisment

publive-image

''എന്തൂട്ട് സൂപ്പർസ്റ്റാറുകളാ ഇപ്പോ നമുക്കുള്ളത് , മമ്മുക്കയോ, നമ്മടെ ഗഡി ലാലേട്ടനോ , തേങ്ങാക്കൊലയാ , നമ്മടെ സൂപ്പർ സ്റ്റാർ ഇപ്പ നമ്മടെ സുഡുവാ , നമ്മടെ മജീദാ. മഞ്ജുവും പാർവതിയും ഒക്കെ പോയി ആ താത്താമാരുടെ സ്നേഹം കണ്ട് പഠിക്ക് ....''

മലപ്പുറം വളാഞ്ചേരിയിലെ ഒരു കവലയിലെ കുറെ ചെക്കന്മാർ ചേർന്ന് ഉണ്ടാക്കിയ സുഡാനി ഫ്രം നൈജീരിയ കണ്ടിറങ്ങിയ ഇരിഞ്ഞാലക്കുടയിലെ കുറെ ഗഡികളുടെ കമന്റുകളാണ് മേലെ എഴുതിയത് .

മനസ്സില്ലാ മനസ്സോടെ പടം കണ്ടിറങ്ങിയപ്പോൾ എവിടെയൊക്കെയോ മുള്ളു കുത്തുന്നപോലെ തോന്നി . ഇനിയും അന്യം നിൽക്കാത്ത അല്ലെങ്കിൽ ഉറവ വറ്റാത്ത സ്നേഹത്തിന്റെ അംശങ്ങൾ അവിടവിടെ ഒക്കെയായി ബാക്കി നിൽക്കുന്നു എന്നൊരു തോന്നൽ ആകപ്പാടെ ആശ്വാസം പകർന്നു .

നല്ല കഥയും അതുപോലെ തിരക്കഥയും ഇച്ചിരി ആത്മാർത്ഥതയും ഉണ്ടെങ്കിൽ അതിൽ നിന്നും ജനിക്കുന്ന സിനിമകളെ മലയാളി കൈവിടില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് നൈജീരിയയിലെ സുഡാനി .

publive-image

സൂപ്പര്‍താരങ്ങള്‍ ആരെ ഭയക്കുന്നു ?

ഇവിടെ ഇപ്പോൾ നടക്കുന്നത് മൊത്തം സുഖിപ്പിക്കൽ സിനിമകളാണ് . ഭരിക്കുന്ന പാർട്ടിക്കാരെ മാത്രം സുഖിപ്പിക്കുന്ന സിനിമകൾ. പണ്ടൊക്കെ ഭരണക്കാരുടെ കുറ്റങ്ങളും കുറവുകളും അഴിമതികളും കുതികാൽ വെട്ടുകളും പുറത്തുകാട്ടുവാൻ സിനിമാക്കാർക്ക് ചങ്കൂറ്റം ഉണ്ടായിരുന്നു .

ഇന്നിപ്പോൾ അങ്ങനെ ഒരു വിഷയത്തിൽ തൊടുവാൻ എല്ലാവര്‍ക്കും പേടി . കാരണം അങ്ങനെയുള്ള സിനിമകളെ ഒരു ഷോ മാത്രം കളിക്കുവാൻ അനുവദിച്ചുകൊണ്ട് സിനിമ തിയറ്ററുകളിൽ നിന്നും ഭീഷണിയിലൂടെ തിരിച്ചുഎടുപ്പിക്കുന്ന കാലഘട്ടമാണിത് .

കാലം മാറിയെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഇന്നും മിഥ്യ തന്നെ . കരുണാകരനിൽ നിന്നും പിണറായിലേക്കുള്ള ദൂരമാണ് ഈ മാറ്റങ്ങൾക്കൊക്കെ പിറകിൽ . എന്തിനധികം പറയുന്നു .

മെഗാസ്റ്റാർ സൂപ്പർ സ്റ്റാർ എന്നൊക്കെ ഫാൻസുകൾ കഴുതകളെപ്പോലെ അലമുറയിട്ടുവിളിക്കുന്ന പത്മശ്രീ ഭരത് മമ്മുട്ടി തന്നെ ആരെയൊക്കെയോ പേടിച്ചുകൊണ്ട് സിപിഎമ്മിന്റെ കേരളത്തിന്റെ വക്താവായി മാറിക്കഴിഞ്ഞു .

അടുത്ത മുഖ്യമന്ത്രി ഒക്കെ ആയി സ്വപ്നം കാണുന്നുണ്ടെങ്കിലും ജയിച്ചുകഴിഞ്ഞാൽ ഗൗരിയമ്മയുടെ അവസ്ഥയാണെന്ന് താരത്തിന് മനസ്സിലാക്കുവാൻ സാധിച്ചാൽ നന്ന്.

publive-image

മമ്മൂട്ടിയും ലാലും സുഡാനി കാണണം, നിങ്ങളില്ലേലും മലയാള സിനിമ ഉണ്ടാകുമെന്നറിയാന്‍ 

ഇപ്പറഞ്ഞ താരം എങ്ങനെയെങ്കിലും തിയറ്ററിൽ പോയി നൈജീരിയയിൽ നിന്നും വന്ന ആ സുഡാനിയെ കാണുവാൻ അഭ്യർത്ഥിക്കുന്നു. ഇങ്ങനെയും സിനിമയെടുക്കാം , നായകന് ഭംഗി വേണ്ട , കൂളിംഗ് ഗ്ളാസ് വേണ്ട , എന്നൊക്കെയുള്ള വസ്തുതകൾ മലയാളി പ്രേക്ഷകൻ

അങ്ങയെപോലുള്ളവർക്ക് മനസ്സിലാക്കിത്തരുന്ന ഒരു സിനിമ കൂടിയാണിത് .

ഒന്നുകിൽ അങ്ങയുടെ താരമൂല്യം കൊണ്ട് സിനിമ വിജയിപ്പിച്ചെടുക്കുക . ഫാൻസുകാർ മാത്രം കയറിക്കൊണ്ട് ഒരു രജനി സ്റ്റൈൽ വിജയഗാഥ . അങ്ങനെയൊന്നും ഇക്കഴിഞ്ഞ പത്ത് കൊല്ലമായി നടക്കുന്നില്ല .

publive-image

നിങ്ങള്‍ രജനീകാന്തിനെ അനുകരിക്കുമോ ?

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 55 മമ്മൂട്ടി സിനിമകളാണ് ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞത് . മിനിമം പത്ത് കോടി വെച്ച് കണക്കുകൂട്ടിയാൽ 550 കോടി രൂപ തുലച്ചു കളഞ്ഞപ്പോൾ ഇവിടെ ഇതൊക്കെ ചോദിക്കുവാനും പറയുവാനും ആളില്ലാതെ പോയത് അങ്ങയുടെ പിന്നിലുള്ള രാഷ്ട്രീയ പാർട്ടികളുടെ ശക്തി എന്നല്ലാതെ വേറൊന്നും പറയുവാനില്ല.

മെഗാസ്റ്റാറിന്റെ അല്ലെങ്കിൽ സൂപ്പർസ്റ്റാറിന്റെ കഴിവുകളിലാണ് സിനിമ ഓടുന്നതെങ്കിൽ , അതിന്റെ പരാജയം ഏറ്റെടുക്കുവാനും അങ്ങ് തയാറാകണം, സുഹൃത്തായ മോഹന്‍ലാലും . തമിഴ്‌നാട്ടിൽ രജനീകാന്ത് നിർമ്മാതാവിന്റെ പണവും തിയറ്ററുകളുടെ പണവും തിരിച്ചു കൊടുത്തതുപോലെ .

publive-image

ലേഡി സൂപ്പര്‍സ്റ്റാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാല്‍ സിനിമ വിജയിക്കുമോ ?

ലേഡി സൂപ്പർ സ്റ്റാറുകളുടെ ഗതിയും പരഗതിയായിക്കഴിഞ്ഞു . തിരിച്ചുവരവിനായി ഒരു സിനിമയെടുത്ത് അതെങ്ങനെയോ വിജയിച്ചു കഴിഞ്ഞപ്പോൾ പിന്നെ തുരുതുരാ സിനിമകൾ .

അപ്പോഴാണ് ആരോ ഉപദേശം കൊടുത്തത് . ഓരോ സിനിമ ഇറങ്ങുമ്പോഴും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെ പോയിക്കണ്ടാൽ സിനിമകൾ എങ്ങനെയെങ്കിലുമൊക്കെ വിജയിക്കുമെന്ന് . പത്രക്കാരും ചാനലുകാരും അതൊക്കെ വർത്തയാക്കും , അതുപോലെ അണികൾ സിനിമയെ ഏറ്റെടുക്കും എന്നൊക്കെ .

ഇന്നിപ്പോൾ മുഖ്യമന്ത്രി പോയിട്ട് സാക്ഷാൽ ദൈവം തമ്പുരാനെ പോയി കണ്ടാലും സിനിമകൾ വിജയിക്കുന്നില്ല എന്നതാണ് ഇവരെയൊക്കെ അലട്ടുന്ന പ്രശ്നം . അപ്പോൾ പിന്നെ കുറെ വിവാദങ്ങൾക്കു തിരികൊളുത്തുക .

സ്ത്രീകളെ അപമാനിക്കുന്ന സിനിമകളെ ബഹിഷ്കരിക്കുക , അതിൽ അഭിനയിച്ച കിളവന്മാരായ നടന്മാരെ ഒഴിവാക്കുക എന്നൊക്കെ പറയുമെങ്കിലും തമിഴ്‍നാട്ടിലേക്കോ ആന്ധ്രയിലേക്കോ അതിർത്തി കടന്നാൽ സ്വന്തം തുണിയുരിയുന്ന കാഴ്ചകളും ഇപ്പറയുന്നവരിൽ നിന്നും നമുക്ക് കാണുവാനാകും .

publive-image

അമ്മയുടെ തലപ്പത്ത് മുത്തച്ഛന്‍മാര്‍

ഇത്രയൊക്കെ എഴുതുവാൻ കാരണം അമ്മയുടെ കാര്യം ഓർത്തപ്പോഴാണ് . അമ്മയേക്കാൾ പ്രായമുള്ള മക്കൾ തൽസ്ഥാനങ്ങൾ ഒഴിയണമെന്ന് മറ്റൊരു ലംബോർഗിനി ഫെയിം അമ്മയുടെ രണ്ടു മക്കളിൽ ഒരുവനായ മിസ്റ്റർ പൃഥ്‌വിരാജ് ഇംഗ്ലീഷ് ഭാഷയിൽ ഓർഡർ ഇട്ടു കഴിഞ്ഞു .

അത് കേൾക്കുവാൻ ഒരുത്തനും തയാറായിട്ടില്ലത്രെ . ഇപ്പോഴത്തെ പ്രസിഡണ്ട് ഇന്നസെന്റിന് ആണെങ്കിൽ ഒരു എംപി സ്ഥാനത്തോടെ ജീവിക്കുവാനുള്ള മോഹം വരെ ഇല്ലാതായി എന്നാണ് ഭാര്യയും മക്കളും പറയുന്നത് . ഇനി ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്നും ഇന്നസെന്റ് വ്യക്തമാക്കി കഴിഞ്ഞു .

ഇനി മത്സരിച്ചാൽ ചാലക്കുടിക്കാർ ചെവിക്ക് പിടിച്ചു വലിച്ചെറിയും എന്നുള്ള ബോധം ഉള്ളിൽ ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എന്ന് തോന്നുന്നു . പിന്നെയുള്ളത് രണ്ടു വൈസ് പ്രസിഡണ്ടുമാർ .

publive-image

അതാരൊക്കെ എന്നറിയേണ്ടേ ? ചില തത്പര വിഷയങ്ങളിൽ 'ഡോക്ടറേറ്റ്' എടുത്തിട്ടുള്ള രണ്ടു മഹാന്മാർ . ഒന്ന് നമ്മുടെ ലാലേട്ടനും മറ്റേത് എംഎൽഎ ഗണേശനും . ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തും അടുത്ത 'മുഖ്യമന്ത്രി'യുമായ മിസ്റ്റർ മമ്മുട്ടി .

അദ്ദേഹം എന്നും ഒരു കുരങ്ങനെ പോലെയാണ് . തന്റെ ഇമേജിനെ ബാധിക്കുന്ന എന്ത് വിഷയം വന്നാലും അനങ്ങത്തില്ല . അപ്പോൾ ഉശിരും ചങ്കൂറ്റവും തന്റേടവും ഒക്കെ പണയം വെക്കും . പിന്നെ പാർട്ടി പറയുകയാണെങ്കിൽ ഏത് ആദിവാസിയുടെയും എളാപ്പയോ സഹോദരനോ ഒക്കെ ആകുവാനും മടിക്കില്ല .

പിന്നെയുള്ളത് ഇടവേള ബാബുവെന്ന സെക്രട്ടറിയാണ് . അങ്ങേര് പണ്ടേ പറഞ്ഞിട്ടുണ്ട് , ''സിനിമയൊന്നും വലിയ കാര്യമില്ല , അമ്മയിൽ കയറിയിരുന്ന് എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ കുത്തിപ്പൊക്കിയാൽ ഇടക്കിടക്ക് ചാനലിലും പത്രങ്ങളിലും ഒക്കെ മുഖം കാണിക്കാം .

പിന്നെ ഞങ്ങളൊക്കെ ഇവിടൊക്കെ ജീവിച്ചിരിക്കുന്നുവെന്നത് ജനങ്ങൾ മനസിലാക്കും '' . ട്രെഷറർ നമ്മുടെ ജനപ്രിയനായകൻ ദിലീപ് ആയിരുന്നു . ആ വേക്കൻസി ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.

publive-image

ലോകം യുവത്വത്തിന് വഴിമാറുന്നു, അമ്മ മാറുമോ ?

ലോകം മുഴുവനും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു . ചെറുപ്പക്കാർ അധികാരക്കസേരകളിൽ കയറിവരുന്നു . ഇപ്പോൾ ഇന്ത്യയിലും രാഹുൽഗാന്ധി മാറ്റങ്ങൾ കാണിച്ചു തുടങ്ങി .

എന്നിട്ടും ഇത്രേം വിവരോം വിദ്യാഭ്യാസോം ഉള്ള കേരളത്തിൽ മാത്രം കിളവന്മാരും കടൽകിളവന്മാരും വിവരദോഷികളും മന്ത്രിക്കസേരകളിലും പാർട്ടി സ്ഥാനങ്ങളിലും അള്ളിപ്പിടിച്ചു ഇരിക്കുന്നു .

66 വയസായ മമ്മുട്ടി മുതൽ 70 വയസായ ഇന്നസെന്റും 56 വയസായ ലാലേട്ടനും ഒക്കെ ഇനിയെങ്കിലും പൃത്വിരാജിനും കുഞ്ചാക്കോ ബോബനും ദുൽഖറിനും നിവിൻ പൊളിക്കും ഒക്കെ വഴിമാറി കൊടുക്കാം .

publive-image

കോടികൾ കൈകാര്യം ചെയ്യുന്ന സംഘടന ആയതുകൊണ്ടും സംഘടനയുടെ പിൻബലത്തിൽ കോടികൾ വെളുപ്പിക്കുവാൻ ആകും എന്നറിയാവുന്നതുകൊണ്ടും ഇവന്മാരാരും മരിക്കുന്നതുവരെ ഈ സീറ്റുകളിൽ നിന്നും ഇറങ്ങിപ്പോകില്ല എന്നുറപ്പിക്കാം.

പൃത്വിരാജ് വേണെമെങ്കിൽ വേറെ ഒരു സംഘടനക്ക് രൂപം കൊടുത്തോളൂ . അമ്മയെ കയ്യിക്കുവാൻ നോക്കേണ്ട . അക്കാര്യത്തിൽ അവർക്ക് മതമില്ല , രാഷ്ട്രീയമില്ല സിനിമയുമില്ല . പണം പണം മാത്രം .

മന്ത്രിക്കസേരകളിൽ നിന്നും , സംഘടനാ തലപ്പത്തുനിന്നും , ഒക്കെ ഈ കടൽക്കിളവന്മാരെ മാറ്റി നിർത്തിക്കൊണ്ട് അവരെയൊക്കെ അഡ്വൈസറി കസേരകളിൽ ഇരുത്തിക്കൊണ്ട് കാര്യങ്ങൾ മുന്നോട്ട് പോയാൽ നമ്മുടെ കേരളത്തെ പിടിച്ചാൽ കിട്ടില്ല എന്നുറപ്പിച്ചുകൊണ്ട്,

ചെറുപ്പക്കാരൻ ദാസനും ലംബോർഗിനി വിജയനും

mohanlal malayala cinema mammootty
Advertisment