Advertisment

 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി ; ഹൃദ്‌രോഗികള്‍ക്ക് തിരിച്ചടിയാകുന്നു

New Update

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി. ആവശ്യത്തിന് സ്റ്റെന്റില്ലാത്തതിനെ തുടര്‍ന്നാണ് നടപടി.

Advertisment

publive-image

കാത്ത്ലാബിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിനായി എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ ഷൈലജക്കും കത്തയച്ചു.

സ്റ്റോക്ക് പൂര്‍ണ്ണമായും തീര്‍ന്നതിനാലാണ് കാത്തലാബ് അടച്ചിട്ടത്. ഇതിനൊപ്പം തന്നെ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള അനുബന്ധ സാധനങ്ങളുടെ വിതരണവും നിലച്ചിരുന്നു. സ്റ്റന്റ് വിതരണം ചെയ്ത വകയില്‍ കോടികളുടെ കുടിശ്ശികയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.

Advertisment