Advertisment

അലോക് വർമ്മയെ തെറിപ്പിക്കാന്‍ പ്രധാനമന്ത്രിയെ പിന്തുണച്ച ജസ്റ്റിസ് സിക്രിയെ ലണ്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര ട്രിബ്യുണലിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ജഡ്ജിക്കുള്ള പാരിതോഷികമെന്ന്‍ വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി : സി ബി ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ നീക്കാനുള്ള തീരുമാനത്തെ സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് പിന്തുണച്ച ജസ്റ്റിസ് സിക്രിയെ അന്താരാഷ്ട്ര ട്രിബ്യുണലിലേക്ക് നോമിനേറ്റ് ചെയ്യാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 'ദി പ്രിന്റ്' ആണ് വിവാദ തീരുമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ സുപ്രീം കോടതി ജഡ്ജി ആയ എ കെ സിക്രിയെ കോമൺവെൽത്ത് സെകട്ടറിയേറ്റ് ആര്ബിട്രേൽ ട്രിബ്യുണലിലേക്ക് നോമിനേറ്റ് ചെയ്യാനാണ് തീരുമാനം. മാർച്ച്‌ 6 ന് സുപ്രീം കോടതിയിൽ നിന്ന് ജസ്റ്റിസ് സിക്രി വിരമിക്കാനിരിക്കെ ആണ് പുതിയ നിയമനം.

സി ബി ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ തെറിപ്പിക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം നിന്ന ജസ്റ്റിസ് സിക്രിയ്ക്കുള്ള ഉപകാരസ്മരണയായി പ്രതിപക്ഷ നേതാക്കള്‍ പുതിയ നീക്കത്തെ വിമര്‍ശിച്ചുകഴിഞ്ഞു. പദവിയിലുള്ള ജഡ്ജിമാര്‍ സര്‍ക്കാര്‍ ഓഫര്‍ സ്വീകരിക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കുമെന്ന വിമര്‍ശനം ശക്തമാണ് .

cbi alok
Advertisment