Advertisment

ശബരിമല കേസില്‍ നിന്നും മനു അഭിഷേഖ് സിംഗ്വി പിന്മാറി. പകരക്കാരനെ കണ്ടെത്താന്‍ ദേവസ്വംബോര്‍ഡ് നെട്ടോട്ടം തുടങ്ങി

New Update

publive-image

Advertisment

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി നേരത്തേ ബോർഡിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് സൂചന. കേസിന്‍റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം. അതേസമയം രണ്ടു ഡസനോളം കേസുകള്‍ പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ചു നിയമോപദേശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകരുമായി ചര്‍ച്ച നടത്തുകയാണ് .

മനു അഭിഷേക് സിങ്‌വി വാദം ഏറ്റെടുക്കില്ലെന്ന വിവരം ലഭിച്ചതോടെ പുതിയ അഭിഭാഷകനെ കണ്ടെത്താനും ബോർഡ് ശ്രമം തുടങ്ങി. ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

publive-image

വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. മണ്ഡലകാലത്തിനു മുമ്പ് വാദം കേള്‍ക്കും. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ മറ്റു നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകണമെന്നാണു ബോർഡിന്റെ നിലപാട്. മണ്ഡലകാലത്തിനു മുന്‍പു പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയില്‍ ശബരിമല വിഷയം വീണ്ടുമെത്തുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത് .

shabarimala
Advertisment