Advertisment

എന്‍എസ്എസ് സന്തോഷം പങ്കുവച്ചത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി, ഇനി സര്‍ക്കാര്‍ വിവേകപൂർവ൦ തീരുമാനിക്കട്ടെയെന്ന്‍ സുകുമാരന്‍നായര്‍

New Update

publive-image

കോട്ടയം : എന്‍ എസ് എസ് നേതാക്കള്‍ ശബരിമല വിഷയത്തിലെ സുപ്രീംകോടതി ഉത്തരവില്‍ സന്തോഷം പങ്കുവച്ചത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. കോടതി തീരുമാനം പുറത്തുവന്ന ഉടന്‍ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു.

നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരങ്ങൾക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂർവമായ തീരുമാനം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എടുക്കുമെന്നാണു വിശ്വാസമെന്നാണ് സുകുമാരൻ നായരുടെ ആദ്യ പ്രതികരണം.

Advertisment