Advertisment

ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേക്ക് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; തിരിച്ചെത്തുന്നവരില്‍ രോഗബാധിതരുണ്ടെങ്കില്‍ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം; തിരിച്ചെത്തുന്നവരില്‍ മുന്‍ഗണന നല്‍കുന്നത് ഈ മേഖലകളിലെ ജോലിക്കാര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ സുപ്രീം സമിതി അംഗീകാരം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ എല്ലാ തരത്തിലുള്ള കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ഒരു തരത്തിലുമുള്ള ഇളവുകള്‍ നല്‍കില്ല.

ജുഡീഷ്യറി, മെഡിക്കല്‍, എജ്യൂക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കാണ് തിരിച്ചുവരവിന് മുന്‍ഗണന നല്‍കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പായി യാത്രക്കാരന്‍ താന്‍ കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.

രാജ്യത്തെത്തുന്ന യാത്രക്കാര്‍ കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തിയാല്‍ അവരെ ഉടന്‍ തന്നെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് അയക്കും. ക്വാറന്റൈനും പരിശോധനക്കുമുള്ള ചെലവുകള്‍ സ്വയം വഹിക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തവരെ സ്വദേശത്തേക്ക് തിരിച്ചയക്കും.

തിരിച്ചെത്തുന്ന സ്വകാര്യമേഖലയിലെ പ്രവാസികള്‍ക്ക് നിര്‍ദ്ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment