Advertisment

ആരൊക്കെയാണ് പ്രതികള്‍, പ്രതികളെ അറസ്റ്റ് ചെയ്തോ ഇല്ലയോ? ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി

New Update

ഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി. സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Advertisment

publive-image

സംഭവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.അറുകളുടെ വിവരങ്ങള്‍, ആരൊക്കെയാണ് പ്രതികള്‍, പ്രതികളെ അറസ്റ്റ് ചെയ്തോ ഇല്ലയോ തുടങ്ങിയ വിവരങ്ങളെല്ലാം റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് കോടതി പറഞ്ഞു.

ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അതേസമയം സംഘര്‍ഷത്തില്‍ സ്വമേധയ കേസെടുത്തിട്ടില്ലെന്ന് കോടതി പറഞ്ഞു. യു.പിയില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ അയച്ച കത്ത് പൊതുല്‍പാര്യ ഹര്‍ജിയായി ലിസ്റ്റ് ചെയ്യാനാണ് നിര്‍ദേശിച്ചത്. ആശയക്കുഴപ്പം മൂലമായിരിക്കാം സ്വമേധയ എടുത്ത കേസായി കത്ത് ലിസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.

supreme court
Advertisment