Advertisment

‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി ലോക്ക് ഡൗണിൽ നടപ്പിലാക്കാൻ സാധിക്കുമോ?: കേന്ദ്രത്തോട് സുപ്രിംകോടതി

New Update

ഡല്‍ഹി : ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി വേഗം നടപ്പാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി. താത്കാലികമായി നടപ്പിലാക്കുന്ന കാര്യമാണ് സുപ്രിംകോടതി സർക്കാരിനോട് ആരാഞ്ഞത്.

Advertisment

publive-image

ഇരുപത് സംസ്ഥാനങ്ങളിൽ ജൂൺ ഒന്ന് മുതൽ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ ഉടൻ നടപ്പാക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഹർജിയിൽ ഇടപെടുന്നില്ല. എന്നാൽ, ഹർജിയിലെ ആവശ്യത്തിന്റെ സാധുത കേന്ദ്രം പരിശോധിക്കണമെന്ന് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് എൻ വി രമണയെ കൂടാതെ സഞ്ജയ് കിഷൻ കൗൾ, ബി ആർ ഗവായ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

” ഈ അവസ്ഥയിൽ പദ്ധതി നടപ്പിലാക്കാൻ പറ്റുമോ ഇല്ലയോ എന്നത് പരിഗണിക്കാൻ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുന്നു. കൂടാതെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഒരു ഉചിതമായ തീരുമാനം സർക്കാർ എടുക്കേണ്ടതാണ്” എന്ന് ബെഞ്ച്.

അഡ്വ. റീപക്ക് കൻസൽ നൽകിയ ഹർജിമേലാണ് സുപ്രിംകോടതി ഇക്കാര്യം കേന്ദ്രത്തോട് ചോദിച്ചത്. പദ്ധതി ഇപ്പോൾ ആരംഭിക്കുകയാണെങ്കിൽ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും വിവിധ സംസ്ഥാനങ്ങളിൽ പെട്ടുകിടക്കുന്ന മറ്റ് ആളുകൾക്കും ഇത് ഉപകാരപ്രദമായിരിക്കും എന്നും ഹർജിയിൽ പറയുന്നുണ്ട്.

supreme court ration card
Advertisment