കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ്: സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി; തെറ്റായ തീരുമാനത്തിന് കിട്ടിയ തിരിച്ചടിയെന്ന് സുധീരന്‍; സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി.ബല്‍റാം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 12, 2018

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കുട്ടികളുടെ ഭാവിയെ കരുതിയാണ് അനുമതി നല്‍കിയത്. സര്‍ക്കാരിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് കെ.കെ.ശൈലജ പറഞ്ഞു. സര്‍ക്കാരിനല്ല കോളെജുകള്‍ക്കാണ് തിരിച്ചടിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റായ തീരുമാനത്തിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് വി.എം.സുധീരന്‍ പറഞ്ഞു. സുപ്രീംകോടതി വിധിയെ സ്വാഗത ചെയ്യുന്നുവെന്ന് വി.ടി.ബല്‍റാം എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസ കച്ചവടത്തിനുള്ള നീക്കമാണ് നടന്നതെന്നും ബല്‍റാം പറഞ്ഞു.

×