Advertisment

സുപ്രീംകോടതി വിധിന്യായം ഇനി മലയാളത്തിലും

New Update

publive-image

ന്യൂഡൽഹി: സുപ്രീംകോടതി വിധിന്യായങ്ങളുടെ വിവർത്തനം മലയാളം, തമിഴ്, പഞ്ചാബി ഭാഷകളിലും അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവർത്തനമാണ് പ്രധാനമായും പ്രാദേശിക ഭാഷകളിൽ അപ്‌ലോഡ് ചെയ്തുവരുന്നത്.

കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ തീരുമാനങ്ങൾ മലയാളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.

Advertisment