Advertisment

രഞ്ജന്‍ ഗൊഗോയ് മുന്‍ ജീവനക്കാരിയുടെ ലെംഗീകാരോപണകുറ്റം നിരസിച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകന്‍

New Update

ഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി  മുന്‍ ജീവനക്കാരിയുടെ ലെംഗീകാരോപണകുറ്റം നിരസിച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുപ്രീം കോടതിയിലെ അഭിഭാഷകന്‍. അഡ്വക്കേറ്റ് ഉത്സവ് ബെയിന്‍ ഫേസ്ബുക്കിലൂടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

ഗൊഗോയിക്കെതിരെ കോടതിയില്‍ വാദിക്കാനും വാര്‍ത്താ സമ്മേളനം വിളിക്കാനും ഒരാള്‍ തനിക്ക് കൈക്കൂലി തന്നെന്നും എന്നാല്‍ ബെയിന്‍ അത് നിരസിച്ചെന്നും ഗൊഗോയിക്കെതിരെ വളരെ ഗൂഢാലോചനയോടെയാണ് ഇത് ആരോപിച്ചതെന്നും അയാള്‍ ഫേസ് ബുക്കില്‍ കുറിച്ചു.

‘ഒരാള്‍ തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു. അയാളെ കാണാന്‍ വളരെ പരിശീലനം നേടിയ ഒരു മധ്യസ്ഥനെ പോലെയുണ്ട്. എന്നാല്‍ അദ്ദേഹം സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയില്ല.

’ അദ്ദേഹം കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ സുപ്രീംകോടതിയിലെ അഭിഭാഷകന് 50 ലക്ഷം രൂപ ലീഗല്‍ ഫീസായി നല്‍കാമെന്ന് പറഞ്ഞെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഭിഭാഷകനോട് പി.സി.ഐയില്‍ ഒരു വാര്‍ത്താ സമ്മേളനം സംഘടിപ്പിക്കാനും അയാള്‍ പറയുന്നതായും ഫേസ് ബുക്ക പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഇതില്‍ സംശയം തോന്നിയ അഭിഭാഷകന്‍ വാഗ്ദാനം നിരസിക്കുകയായിരുന്നു. എന്നാല്‍ രണ്ട് തവണ വാഗ്ദാനം നിരസിച്ചപ്പോള്‍ 1.5 കോടി രൂപ വാഗാദാനം ചെയ്തതെന്നും പറയുന്നു.

പിന്നീട് രഞ്ജന്‍ ഗൊഗോയ്യുടെ ഓഫീസില്‍ കൈക്കൂലിയെ കുറിച്ച് വിശദീകരിക്കാന്‍ വെള്ളിയാഴ്ച്ച 7 മണിയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

Advertisment