Advertisment

ഡിഫന്‍സ് അക്കാദമിയില്‍ വനിതാ പ്രവേശനത്തിന് ഉടന്‍ നടപടി വേണം, ഇനിയും കാത്തിരിക്കാനാവില്ലെന്ന് സുപ്രീംകോടതി

New Update

ഡല്‍ഹി: നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ വനിതകളെ പ്രവേശിപ്പിക്കുന്നത് ഒരു വര്‍ഷം നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Advertisment

publive-image

ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ എഴുതാന്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം അടുത്ത വര്‍ഷം മെയില്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള വിഭാഗമാണ് സൈന്യം. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതിന് പ്രതിരോധ വകുപ്പ് യുപിഎസിയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണെന്ന് കോടതി നിര്‍ദേശിച്ചു.

അക്കാദമിയില്‍ വനിതകളെ പ്രവേശിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്കായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷം മെയോടെ എല്ലാ സംവിധാനം ഒരുക്കുംവിധമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

supreme court
Advertisment