Advertisment

പീഡന കേസില്‍ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന്റെ ജാമ്യം റദ്ദാക്കില്ല : സുപ്രിംകോടതി

New Update

അലഹബാദ് : നിയമ വിദ്യാര്‍ത്ഥിനിയുടെ പീഡന ആരോപണത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിന് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി മതിയായ വ്യവസ്ഥകള്‍ വച്ചിരുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Advertisment

publive-image

അതേസമയം, വിചാരണ ലക്നൗവില്‍ നിന്ന് ഡല്‍ഹിക്ക് മാറ്റണമെന്ന ഇരയുടെ ആവശ്യത്തില്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

തന്റെ ഉടമസ്ഥതയിലുള്ള കോളജിലെ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞമാസമാണ് അലഹബാദ് ഹൈക്കോടതി ജാമ്യമനുവദിച്ചത്.

supreme court Swami Chinmayanand Allahabad High Court bail plea
Advertisment