Advertisment

കുട്ടി ഗാനരചയിതാവിനെ പരിചയപ്പെടുത്തി പൃഥ്വിരാജും ഭാര്യ സുപ്രിയയും

author-image
ഫിലിം ഡസ്ക്
New Update

മോളിവുഡിലെ സെലിബ്രിറ്റി ദമ്ബതികളാണ് നടനും സംവിധായകനുമായി പൃഥ്വിരാജും ഭാര്യ സുപ്രിയയും. സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്.

Advertisment

publive-image

പൃഥ്വിയുടെയും മകളായ അംലകൃത എന്ന അല്ലിയുടെയും വിശേഷങ്ങള്‍ സുപ്രിയ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അല്ലി എഴുതിയ പാട്ടിന്റെ വരികള്‍ ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുകയാണ് സുപ്രിയ.

റഫ് ബുക്കിലാണ് ആറു വയസുകാരി അല്ലി പാട്ട് എഴുതിയിരിയ്ക്കുന്നത്. ഇതിന്റെ ചിത്രത്തിനൊപ്പമാണ് സുപ്രിയയുടെ കുറിപ്പ്. '' മകളുടെ റഫ് ബുക്ക് നോക്കുകയായിരുന്നു ഞാന്‍. അതില്‍ ഞാന്‍ കുറച്ച്‌ ഒറിജിനല്‍ ഗാനങ്ങള്‍ കണ്ടെത്തി. അതില്‍ ഒന്നാണ് ഇത്. ബഡ്ഡിങ് സോങ് റൈറ്റര്‍'' ബ്ല്യൂബെറി ബെല്‍സ് എന്ന ഗാനം പോസ്റ്റ് ചെയ്ത് കൊണ്ട് സുപ്രിയ കുറിയ്ക്കുന്നു. ഈ പോസ്റ്റ് പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്. താരപുത്രിക്ക് ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.

SUPREYA DAUGHTER
Advertisment