Advertisment

യു.ആർ.എഫ് വേൾഡ് റെക്കോർഡിൻ്റെ യു.ആർ.എഫ് ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം നേടിയ സുപ്രിയയെ ആശ്രയം വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

തിരുവല്ല:യു.ആർ.എഫ് വേൾഡ് റെക്കോർഡിൻ്റെ യു.ആർ.എഫ് ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം നേടിയ സുപ്രിയയെ നിരണം ആശ്രയം വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ആദരിച്ചു.

Advertisment

publive-image

ലീഗൽ അഡ്വൈസർ അഡ്വ: രാജീവ്‌ പാരുപ്പള്ളി ഉൽഘാടനം നിവഹിച്ചു. സഹ രക്ഷാധികാരി ബെന്നി സ്കറിയ പ്രസിഡന്റ്‌ സ്ലോമോ തോമസ് പുരയ്‌ക്കൽ, സെക്രട്ടറി ജോൺ വാലയിൽ എന്നിവരുടെ സാന്നിധ്യത്തിൽ സുപ്രിയ അനൂപിനു പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.കൂടാതെ

കെഎസ്ർടിസി ബസ് കണ്ടക്ടർ ആയ റിമോൾഡിനെയും കെഎസ് ആർ ടിസി ബസ് ഡ്രൈവർ സുനിൽ കുമാറിനെയും അനുമോദനങ്ങൾ നൽകി ആദരിച്ചു.

മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, ടെക്സ്റ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ സംബന്ധിച്ചു.

ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ബി.എസ്.എൻ.എൽ ഓഫിസിനു സമീപം നടുറോഡിൽ നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ കണ്ടത്.ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി.

ആലപ്പുഴ ഡിപ്പോയിൽ നിന്നും എത്തിയ ബസ് കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി. ബസ് കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി.ഉടനെ സുപ്രിയ ഓടി ചെന്ന് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് കണ്ടക്ടറോട് അപേക്ഷിച്ചു.തുടർന്ന് ഈ വൃദ്ധനെ കണ്ടക്ടറായ പി.ഡി.റെമോൾഡ് കൈപിടിച്ച് സുരക്ഷിതമായ സീറ്റിൽ ഇരുത്തി.

എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്സിലെ ഐ.എഫ് ബി സെയിൽസ് എക്സിക്യൂട്ടീവ് മേത്പാടം സ്വദേശി ജോഷ്വാ അത്തിമൂട്ടിൽ നാലാം നിലയിൽ നിന്നും മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ആണ് കോവിഡ് കാലത്ത് സ്നേഹസ്പർശമായി മാറിയ സുപ്രിയയെ പറ്റി പുറംലോകം അറിഞ്ഞത്.

ഇതേ ബസിലെ ഡ്രൈവർ എസ്.സുനിൽകുമാർ ആണ് പത്തനംതിട്ട ബസിൽ കയറ്റി വിട്ടത്.ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയയുടെ ഭർത്താവ് തിരുവല്ല തുകലശേരി കല്ലംപറമ്പിൽ കെ.കെ. അനൂപ് ആണ്.മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.

യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് ഡോ. സൗദി പ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് സുപ്രിയയെ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരത്തിന് പരിഗണിച്ചത്.

supreya welfare association
Advertisment