Advertisment

പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ ഒരു ബിഗ് സല്യൂട്ട് സാർ : പൊലീസിലെ പിന്തുണച്ച്‌ സുരഭി ലക്ഷ്മി

author-image
admin
New Update

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച്‌ കൊന്ന സംഭവത്തില്‍ പൊലിസിനെ അഭിനന്ദിച്ച്‌ നടി സുരഭി ലക്ഷ്മി രംഗത്ത്.

Advertisment

പ്രതികളെ തന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്നും സുരഭി ഫേസ്ബുക്കില്‍ കുറിച്ചു. പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്‍. ഒരു ബിഗ് സല്യൂട്ട് സാര്‍- സുരഭി കുറിച്ചു.

publive-image

സുരഭിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മനസ്സിന് വല്ലാത്ത ഒരു സന്തോഷം! ☺️police ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ .... 2008 ല്‍ യുവതികള്‍ക്ക് നേരെ 3 യുവാക്കള്‍ ആസിഡൊഴിക്കുന്നു ,ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേര്‍ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാന്‍ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാര്‍ ഇന്ന് 2019

കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു , പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യന്‍

ഒരു ബിഗ് സല്യൂട്ട് സാര്‍.

 

https://www.facebook.com/SurabhiLakshmiActress/photos/a.1545976778955277/2542810635938548/?type=3&theater

Advertisment