Advertisment

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ‘സുരയ്യ’ ഗാനത്തിന്റെ ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ സുരയ്യ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആമിര്‍ ഖാനും കത്രീന കൈഫുമാണ് ഗാനത്തില്‍ അഭിനയിക്കുന്നത്. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അജയ് അതുലാണ്. വിശാല്‍ ദദ്‌ലാനിയും ശ്രേയ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്. ആമിറിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. സുരയ്യ എന്ന കഥാപാത്രമായാണ് കത്രീന വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും നല്ല നര്‍ത്തകിയുടെ വേഷമാണിത്.

https://www.youtube.com/watch?time_continue=4&v=-qa31u2gBt4

ഇവര്‍ക്കു പുറമേ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്.

publive-image

ചിത്രത്തിന് അജയ് അതുല്‍ ടീമാണ് സംഗീതമൊരുക്കുന്നത്. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. നവംബര്‍ 8 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും

Advertisment