Advertisment

ട്രാക്ടറുമായി കൂട്ടിയിടിച്ച ട്രക്ക് പാഞ്ഞുകയറിയത് നടപ്പാതയിലേക്ക്‌; ഉറങ്ങിക്കിടന്ന 13 തൊഴിലാളികൾക്ക് ദാരുണാന്ത്യം

New Update

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ നടപ്പാതയിൽ കിടന്നുറങ്ങിയ രാജ്സ്ഥാൻ സ്വദേശികളായ 13 തൊഴിലാളികൾക്ക് ദാരുണാന്ത്യം. രാത്രി ഇവർക്കുമേൽ ട്രക്ക് പാഞ്ഞു കയറിയാണ് ദുരന്തമുണ്ടായത്.

publive-image

തിങ്കളാഴ്ച രാത്രി കൊസാമ്പയിലായിരുന്നു സംഭവം. ആറു പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ബൻസ്വാഡ ജില്ലക്കാരാണ് മരിച്ചവരെന്ന് പൊലീസ് പറഞ്ഞു. ട്രാക്ടറുമായി കൂട്ടിയിടിച്ച ട്രക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

accident death
Advertisment