Advertisment

ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ​ഗോപി

author-image
ഫിലിം ഡസ്ക്
New Update

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതിൽ അം​ഗമായത്.ഇതിനിടയിൽ സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാരും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടൻ സുരേഷ് ​ഗോപി.

Advertisment

publive-image

ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ ക്ലബ്ബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.

തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകളും സുരേഷ് ​ഗോപി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദുൽഖർ, പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ രം​ഗത്തെത്തിയിരുന്നു.

surehgopi response
Advertisment