Advertisment

സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്ത്..... നാല് മണിവരെ താരം തൃശൂരില്‍ നിറഞ്ഞു നിന്നു.... വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് എത്തണം...... ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാന്‍ തീരുമാനിച്ചു..... പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍.....പിന്നെ കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു..... പക്ഷേ, കോപ്റ്റര്‍ എത്തിയപ്പോഴേക്കും വൈകിട്ട് 5 കഴിഞ്ഞു..... തിരുവനന്തപുരത്തെത്തിയാലും പോളിങ് സമയം കഴിയും എന്നതിനാല്‍ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചു സുരേഷ് ഗോപി

New Update

തിരുവനന്തപുരം: തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്തായിരുന്നു. ഇവിടെ ശക്തമായ ത്രികോണ മത്സരമാണ്. ബിജെപിയുടെ കുമ്മനം രാജശേഖരന് ഓരോ വോട്ടും നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ എന്തു വന്നാലും വോട്ട് ചെയ്യാനായിരുന്നു സുരേഷ് ഗോപി എടുത്ത തീരുമാനം. നാല് മണിവരെ തൃശൂരില്‍ നിറഞ്ഞ് വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് എത്തുക.

Advertisment

എന്നാല്‍ തൃശൂരില്‍ നിന്നു ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പദ്ധതി വിജയിച്ചില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്.

publive-image

വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു പദ്ധതി. വൈകുന്നേരത്തിനു മുന്‍പ് തിരുവനന്തപുരത്തെത്തും വിധം കൊച്ചിയില്‍ നിന്നു ഫ്ളൈറ്റില്ലാത്തതിനാല്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്ററില്‍ വരാന്‍ പദ്ധതിയിട്ടു. എന്നാല്‍, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഇന്ന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പ്രചരണത്തിനും മറ്റും സുരേഷ് ഗോപി ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു.

ഇത് നിഷേധിച്ചതോടെ എല്ലാം പാളി. പോളിങ് സമയത്തിനു മുന്‍പ് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തുന്നത് അസാധ്യമായിരുന്നു. പിന്നീട് കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കോപ്റ്റര്‍ എത്തിയപ്പോഴേക്കും വൈകിട്ട് 5 കഴിഞ്ഞു. തിരുവനന്തപുരത്തെത്തിയാലും പോളിങ് സമയം കഴിയും എന്നതിനാല്‍ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചു.

വോട്ട് ചെയ്യാനെത്തി തൃശൂരില്‍ താരമായത് യൂസഫലിയായിരുന്നു. സ്വകാര്യ ജെറ്റിലാണ് യൂസഫലി കൊച്ചിയിലെത്തിയത്. അവിടെ നിന്ന് ഹെലികോപ്ടറില്‍ നാട്ടികയിലെ വീട്ടിന് മുമ്ബില്‍. പിന്നെ കുടുംബവുമെത്തി പോളിങ് സ്റ്റേഷനിലേക്കും. അങ്ങനെ ശതകോടീശ്വരന്റെ വോട്ട് ചെയ്യലല്‍ നാട്ടികയില്‍ സംസാരമായി.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന്‍ ജോജു ജോര്‍ജ് തൃശൂരിലെ മാളയില്‍ എത്തിയത് അമേരിക്കയില്‍ നിന്നാണ്. കുഴൂര്‍ ഗവ. സ്‌കൂളിലെ പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല. കുഴൂരിലെ താമസക്കാരനായിരുന്നെങ്കിലും ഇപ്പോള്‍ മാളയിലേക്കു താമസം മാറിയതിനാല്‍ അവിടുത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നു കരുതി മാള സ്നേഹഗിരിയിലെത്തിയെങ്കിലും അവിടെയും പേരില്ലാത്തതിനാല്‍ നിരാശനായി മടങ്ങി.

ജോജുവിന്റെ അച്ഛന്‍, അമ്മ എന്നിവരുടെ പേരു പട്ടികയിലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു കുഴൂരില്‍ തന്നെ വോട്ട് ചെയ്യാനായി. ജോജുവിന്റെ ഭാര്യ അബ്ബയുടെ പേരും പട്ടികയിലുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതും മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ്. മമ്മൂട്ടി ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിനൊപ്പവും കോണ്‍ഗ്രസിന്റെ ഹൈബിക്കൊപ്പം എത്തിയതും ശ്രദ്ധേയമായി.

Advertisment