Advertisment

'നകുലന്‍ ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍.' ... ശോഭനയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് സുരേഷ് ഗോപി

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളികള്‍ക്ക് പ്രിയപ്പെട്ട നകുലനും ഗംഗയും വീണ്ടും കണ്ടു മുട്ടി. അതും ദുര്‍ഗാഷ്ടമി ദിനത്തില്‍. പക്ഷെ സിനിമയിലേതു പോലെ നാഗവല്ലിയാകാതെ രണ്ടു പേരും സെല്‍ഫിയുമെടുത്ത് സന്തോഷത്തോടെ പിരിഞ്ഞു.

Advertisment

publive-image

മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ പതിഞ്ഞു പോയ രണ്ടു കഥാപാത്രങ്ങളാണ് നകുലനും ഗംഗയും. നകുലനായി സുരേഷ് ഗോപിയും ഗംഗയായി ശോഭനയുമാണ് വെള്ളിത്തിരയിലെത്തിയത്. ഈ ദുര്‍ഗാഷ്ടമി ദിനത്തിലും ഇരുവരും വീണ്ടും കണ്ടുമുട്ടി. കൂടിക്കാഴ്ചയ്ക്കിടെ ശോഭനയ്ക്കൊപ്പമുള്ള സെല്‍ഫി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

'നകുലന്‍ ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍.' എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. ശോഭനായാണ് സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും. അനൂപിന്റെ ആദ്യ ചിത്രത്തിലെ സുരേഷ് ഗോപി നകുലനായും ശോഭന ഗംഗയായുമാണ് വെള്ളിത്തിരയിലെത്തുന്നത്. പക്ഷെ ഇത് മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ല. സുരേഷ് ഗോപിയും ശോഭനയ്ക്കും ഒപ്പം നസ്രിയയും ചിത്രത്തിലുണ്ട്.

സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആണ് സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര ആണ് ശോഭനയുടെ അവസാനത്തെ മലയാള ചലച്ചിത്രം.

Advertisment