Advertisment

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രഥത്തില്‍ പൊലീസ് ജീപ്പിടിച്ചതായി പരാതി ; ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല, പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ്

New Update

തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ നടന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രഥത്തില്‍ പൊലീസ് ജീപ്പിടിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Advertisment

publive-image

അപകടം നടക്കുമ്പോള്‍ സുരേഷ് ഗോപി രഥത്തില്‍ ഉണ്ടായിരുന്നില്ല. രഥമില്ലാത്തതിനാല്‍ ഇന്നലെ തുറന്ന ജീപ്പില്‍ കുടപിടിച്ചാണ് സുരേഷ് ഗോപി ഗുരുവായൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

അമിത വേഗതയിലെത്തിയ പൊലീസ് ജീപ്പ് രഥത്തില്‍ ഇടിക്കുകയായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പൊലീസ് വാദം.

Advertisment