Advertisment

ഉച്ചഭക്ഷണത്തിനിടെ മുള്ള് കുടുങ്ങിയത് സുരേഷ് ഗോപിയുടെ തൊണ്ടയിലല്ല, സെക്രട്ടറിയുടെ തൊണ്ടയില്‍ !

New Update

publive-image

Advertisment

തൃശൂര്‍ : സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുള്ള് കുടുങ്ങിയെന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയാണ് സുരേഷ്ഗോപി.

സുരേഷ്ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുള്ളു കുടുങ്ങിയിതെന്നും തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയതെന്നും എന്‍ ഡി എ കേന്ദ്രങ്ങള്‍ അറിയിച്ചു .

ബുധനാഴ്ച ഉച്ചയ്ക്ക് തൃശ്ശൂരിലെ തീരദേശ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാര്‍ഥി പര്യടനം നിര്‍ത്തിവച്ചുവെന്നും ചികിത്സതേടിയെന്നും അഭ്യൂഹം പ്രചരിച്ചു.

എന്നാല്‍ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയിലാണ് മീന്‍മുള്ള് കുടുങ്ങിയതെന്നും ആശുപത്രിയിലേക്ക് സുരേഷ് ഗോപിയും കൂടെ പോയെന്നുമാണ് സ്ഥിരീകരണം.

കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ഥി പര്യടത്തിനിടെ മണ്ഡലത്തിലെ വീടുകളില്‍ നിന്ന് അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചത്.

suresh gopi
Advertisment