Advertisment

കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും ! കുഴല്‍പ്പണവുമായി എത്തിയ ധര്‍മ്മരാജന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും എത്തി. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈമാറാനെത്തിയതെന്ന വാദം പൊളിഞ്ഞു; സുരേഷ് ഗോപിയുടെ പോസ്റ്ററുകള്‍ അടിച്ചത് അയ്യന്തോളിലെ പ്രസിലെന്ന് രേഖകള്‍. തൃശൂരിലെ പ്രചാരണത്തിന് ഉപയോഗിച്ചതും കള്ളപ്പണമെന്ന സംശയത്തില്‍ പോലീസ് ! കെ സുരേന്ദ്രനെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും

New Update

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ കുരുക്കില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേരിട്ട് കേസില്‍ ഇടപെട്ടുവെന്ന സൂചനകള്‍ക്ക് പിന്നാലെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിയേയും പോലീസ് ഈ കേസില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.

Advertisment

publive-image

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജന്‍ വന്നതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് സുരേഷ്‌ഗോപിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. അടുത്ത ദിവസം തൃശൂര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്താന്‍ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ് നല്‍കും.

നേരത്തെ ധര്‍മ്മരാജന്‍ സുരേഷ്‌ഗോപിക്ക് പോസ്റ്റര്‍ എത്തിച്ചു നല്‍കാനാണ് വന്നതെന്ന് ബിജെപി നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ പോസ്റ്ററുകള്‍ ആ ദിവസങ്ങള്‍ക്ക് മുമ്പു തന്നെ അച്ചടിച്ചിരുന്നു. തന്നെയുമല്ല അത് അയ്യന്തോളിലെ പ്രസിലാണ് ഇതു അച്ചടിച്ചതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

പോസ്റ്റര്‍ അച്ചടിച്ചത് നല്‍കാനാണ് ധര്‍മ്മരാജന്‍ വന്നതെന്ന് സുരേഷ്‌ഗോപി സമ്മതിച്ചാല്‍ അതു സുരേഷ്‌ഗോപിക്ക് പുതിയ കുരുക്കാവും. ഇവിടെയാണ് ധര്‍മ്മരാജന്‍ വന്നതെന്തിനെന്ന ചോദ്യം പ്രസക്തമാകുന്നത്. സുരേഷ്‌ഗോപിക്കും കണക്കില്‍ പെടാത്ത പണം തൃശൂരില്‍ ചിലവഴിക്കാന്‍ എത്തിച്ചു നല്‍കിയെന്ന സൂചനകളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തലില്‍ തൃശൂരും എ ക്ലാസ് മണ്ഡലമായിരുന്നു. ഇവിടെ നാലു മുതല്‍ ആറു കോടി രൂപവരെ എത്തിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ കോഴിക്കോട് നിന്നും എത്തിച്ച പണം ഇവിടെ കൊടുത്തതും ധര്‍മ്മരാജനാണെന്നു പോലീസ് വിശ്വസിക്കുന്നു.

ഇന്നു കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം സുരേന്ദ്രനെയും വിളിപ്പിച്ചേക്കും.

suresh gopi
Advertisment