Advertisment

കൃഷിഭൂമിയുടെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

New Update

കൊച്ചി: വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ കൃഷി ഭൂമിയുണ്ട്. ആ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി പൊലീസിനോട് പറഞ്ഞു. കൃഷി സ്ഥലത്ത് പോകാന്‍ വാഹനം ഉപയോഗിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

Advertisment

publive-image

ക്രൈബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

നികുതിവെട്ടിക്കാന്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്. നടന്മാരായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവരാണ് വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയതായി കണ്ടെത്തിയത്.

suresh gopi
Advertisment