Advertisment

സുരേഷ് ഗോപി നോമിനേഷന്‍ കൊടുക്കാനും തിരിച്ചുപോയതും വോട്ടെണ്ണലിന് വന്നതും ഹെലികോപ്ടറിലാണ്, കാര്‍ ഉപയോഗിച്ചാല്‍ പോരെ? എങ്ങനെയാണ് പറയാതിരിക്കുക, സുരേഷ് ഗോപിയുടെ പോസ്റ്റുകള്‍ കണ്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്; പത്മജ വേണുഗോപാല്‍

New Update

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനു പിന്നാലെ സുരേഷ്‌ഗോപിയെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനിടെ സുരേഷ്‌ഗോപിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്മജ വേണുഗോപാല്‍.

Advertisment

publive-image

”നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പണം ഇറക്കിയത് തൃശൂര്‍ മണ്ഡലത്തിലാണ്.കെ സുരേന്ദ്രനും സുരേഷ് ഗോപിയും മാത്രമാണ് ഹെലികോപ്ടറില്‍ സഞ്ചരിച്ചതെന്നാണ് എന്റെ അറിവ്. സുരേഷ് ഗോപി നോമിനേഷന്‍ കൊടുക്കാനും തിരിച്ചുപോയതും വോട്ടെണ്ണലിന് വന്നതും ഹെലികോപ്ടറിലാണ്. കാര്‍ ഉപയോഗിച്ചാല്‍ പോരെ. ഹെലികോപ്ടറില്‍ പണം കടത്തി കൂടായെന്നില്ല.

ബിജെപി ഏറ്റവും കൂടുതല്‍ പണം ഇറക്കിയത് തൃശൂര്‍ ജില്ലയിലാണ്. പണത്തിന്റെ ധാരാളിത്തമായിരുന്നു മണ്ഡലത്തില്‍. പോസ്റ്ററുകളും രഥങ്ങളും തയ്യാറാക്കുന്നതിന് നിരവധി പണമാണ് അവര്‍ ചിലവഴിച്ചത്. നിരവധി രഥങ്ങളായിരുന്നു ഉപയോഗിക്കാതെ ഉപേക്ഷിച്ചത്. പലരീതിയില്‍ നിരവധി പണം അവര്‍ ഉപയോഗശൂന്യമാക്കി.

പണത്തിന്റെ കുത്തൊഴുക്കായിരുന്നു മണ്ഡലത്തില്‍. കേള്‍ക്കുന്നവര്‍ വിചാരിക്കും ഞാന്‍ ഇതെല്ലാം പറയുന്നത് ദേഷ്യം കൊണ്ടാണെന്ന്. എനിക്ക് സത്യം അറിയണം. ഞാനിന്ന് വരെ ആരോടും വിദ്വേഷത്തോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ഇതെല്ലാം കണ്ണില്‍ കാണുന്നതാണ്. എങ്ങനെയാണ് പറയാതിരിക്കുക. സുരേഷ് ഗോപിയുടെ പോസ്റ്റുകള്‍ കണ്ട് ഞാന്‍ അന്തം വിട്ടിട്ടുണ്ട്.”

”വോട്ടിനായി പലര്‍ക്കും നല്ലരീതിയില്‍ അവര്‍ പണവും ഓഫര്‍ ചെയ്തിട്ടുണ്ട.് ഇതിനൊക്കെ എവിടെ നിന്നാണ് പണം. എവിടെ നിന്ന് വന്നു, എവിടെയൊക്കെ പോയി. കെ സുരേന്ദ്രന്‍ ഒരു പാര്‍ട്ടി അധ്യക്ഷന്‍ മാത്രമാണ്. അങ്ങനെയൊരാള്‍ എന്തിനാണ് കോന്നിയില്‍ നിന്ന് മഞ്ചേശ്വരത്ത് പോകാന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചത്. ഒരു സ്ഥാനാര്‍ത്ഥി ഇത്രയും പണം മാത്രമേ ചിലവാക്കാന്‍ പാടുള്ളൂ എന്നുണ്ട്.

സുരേഷ് ഗോപി ഹെലികോപ്ടര്‍ യാത്രയ്ക്ക് ഉപയോഗിച്ച ലക്ഷങ്ങളുടെ കണക്കുകള്‍ കാണിച്ചിട്ടുണ്ടോ. എല്ലാം അന്വേഷിക്കണം. ഇത് സംബന്ധിച്ച രേഖകള്‍ ഞാന്‍ എടുക്കാന്‍ പോകുകയാണ്. എനിക്ക് അറിയണം കാര്യങ്ങള്‍.

കേസ് പൊലീസ് അന്വേഷിക്കട്ടെ. എന്നിട്ട് നോക്കാം. ആവശ്യം വന്നാല്‍, അന്വേഷണം ശരിയായി പോകുമെങ്കില്‍ പരാതി നല്‍കും. കേസ് മുങ്ങി പോകുമോയെന്ന് സംശയമുണ്ട്. അന്തര്‍ധാര സജീവമാണ്.”

മറ്റൊരു മണ്ഡലത്തിലും കാണാത്ത പണത്തിന്റെ ധാരാളിത്തമായിരുന്നു തൃശൂരിലെന്നും പണം കൊടുത്ത് വോട്ടുകള്‍ ബിജെപി വാങ്ങിയിട്ടുണ്ടെന്നും പത്മജ ആരോപിച്ചു. ”തൃശൂരില്‍ ബിജെപി പണമൊഴുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പണം കൊടുത്ത് വോട്ടുവാങ്ങിയെന്നും കേള്‍ക്കുന്നുണ്ട്. പക്ഷെ ക്യത്യമായ തെളിവില്ല. ചില മേഖലകള്‍ നോക്കുമ്പോള്‍ ഇത് വ്യക്തമാണ്. ചിലര്‍ പണം നിരസിക്കും. എന്നാല്‍ ചെറിയൊരു വിഭാഗം പണ വാങ്ങും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ പണം കൊടുത്ത് ആകര്‍ഷിക്കുകയാണ് ബിജെപി ചെയ്യുന്നത്.”പത്മജ പറഞ്ഞു.

suresh gopi suresh gopi speaks
Advertisment