Advertisment

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നുള്ള ചില വീഡിയോകൾ പ്രചരിച്ചതും വിവാദമായതും നന്നായി ; അവയിലെ നന്മ തിരിച്ചറിയുന്നവർ ആ നന്മയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യും ;  തിന്മ കാണുന്നവർ നാശത്തിലേക്ക് പോകും ; രാഷ്ട്രീയത്തിന് അതീതമായ വോട്ടുകളാവും തന്‍റെ ഭൂരിപക്ഷം ഉയർത്തുകയെന്ന് സുരേഷ് ഗോപി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂർ: രാഷ്ട്രീയത്തിന് അതീതമായ നിഷ്‍പക്ഷ വോട്ടുകളാവും തന്‍റെ ഭൂരിപക്ഷം ഉയർത്തുകയെന്ന് സുരേഷ് ഗോപി. പ്രചാരണ രംഗത്ത് അവസാനം എത്തിയതിന്‍റെ ക്ഷീണം തനിക്കില്ല. പക്ഷേ താമസിച്ച് വന്നതു കൊണ്ട് മൂന്നിരട്ടി പ്രയത്നിക്കേണ്ടി വന്നു.

Advertisment

publive-image

അതൊന്നും നോക്കിയിട്ട് കാര്യമില്ല. പരീക്ഷണങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ ഉയർന്നു വന്ന നടനാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ താൻ ഉന്നത സ്ഥാനം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നുള്ള ചില വീഡിയോകൾ പ്രചരിച്ചതും വിവാദമായതും നന്നായി. അവയിലെ നന്മ തിരിച്ചറിയുന്നവർ ആ നന്മയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യും. അതിൽ തിന്മ കാണുന്നവർ നാശത്തിലേക്ക് പോകുമെന്നും സുരേഷ് ഗോപി പറ‌ഞ്ഞു.

Advertisment