Advertisment

രാവിലെ ഹോട്ടലിൽ എഴുന്നേറ്റ് കുളിയും പ്രഭാതകർമങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെയെന്നു സുരേഷ്ഗോപി ! ഹോട്ടലിൽനിന്ന് അമ്പല൦ വരെയെത്തിയതും കണ്ണുതുറക്കാതെ - വിഷുപ്പുലരി വര്‍ണ്ണിച്ച് 'താരം'

New Update

publive-image

Advertisment

തൃശൂർ∙ രാവിലെ ഹോട്ടലിൽനിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും ഹോട്ടലിൽനിന്ന് അമ്പലത്തിൽ എത്തും വരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി എംപി .

‘ഏത് സിനിമാ തിരക്കിലായാലും ഞാന്‍ വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നു. ഉറങ്ങിയെണീറ്റ് കണി കാണും. ഇത് വീട്ടിലില്ലാത്ത ആദ്യ വിഷുവാണ്...’ തിരുവമ്പാടി കൃഷ്ണനെ കണി കണ്ടാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിഷു ദിനത്തിൽ കണ്ണുതുറന്നത്.

publive-image

ഇന്ന് കണ്ണുതുറന്ന് ആദ്യം കാണുന്നതു കൃഷ്ണനെ തന്നെയാവണം എന്ന തോന്നൽ ഉണ്ടായിരുന്നു. വീട്ടിലായിരുന്നെങ്കിൽ ഞങ്ങൾ കണിയൊരുക്കും. പ്രചാരണവുമായി ബന്ധപ്പെട്ടു ഞാൻ ഹോട്ടലിലാണു താമസിക്കുന്നത്.

കേരളത്തിനുവേണ്ടി താൻ തന്‍റെ 'ഹൃദയക്കണ്ണ്' സമർപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ടുപോവുകയാണ് ഈ ഊർജം നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. എന്തായാലും സുരേഷ്ഗോപിയുടെ വാക്കുകള്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

suresh gopi
Advertisment