Advertisment

അന്ന് ഓടിക്കയറി ചെന്ന എന്‍എസ്എസ് ആസ്ഥാനത്ത് ഇത്തവണ സുരേഷ്ഗോപി എത്തിയത് മുന്‍‌കൂര്‍ അനുമതി വാങ്ങി സാമാന്യ മര്യാദകള്‍ പാലിച്ചുതന്നെ

New Update

കോട്ടയം : അന്ന് ചാടിക്കയറി ഷൈന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ ആട്ടും മേടിച്ച് പുറത്തുപോകേണ്ടിവന്ന എന്‍ എസ് എസ് ആസ്ഥാനത്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപി എംപി ഇന്ന് വീണ്ടും എത്തി.

Advertisment

publive-image

ഇത്തവണ മാന്യമായ രീതിയില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയായിരുന്നു എന്‍.എസ്.എസ്.ആസ്ഥാനത്തേയ്ക്കുള്ള സുരേഷ് ഗോപിയുടെ വരവ്. അതിനാല്‍ തന്നെ സന്ദര്‍ശനവും സുഗമമായി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.

സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ പിന്തുണ തേടിയാണ് നടന്‍ എത്തിയതെന്നാണ് സൂചന.

publive-image

2015-ല്‍ സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥനാത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാത്തത് വലിയ വാര്‍ത്തയായിരുന്നു.

അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍എസ്എസിന്റെ വിശദീകരണം. അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനം സന്ദര്‍ശിക്കുന്നത്.

ele 19
Advertisment