കിടിലന്‍ ക്യാച്ചുമായി സുരേഷ് റെയ്‌ന; അമ്പരന്ന് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡസ്ക്
Tuesday, March 13, 2018

നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരേ കിടിലന്‍ ക്യാച്ചുമായി സുരേഷ് റെയ്‌ന. ലങ്കന്‍ ബാറ്റ്‌സ്മാന്‍ ധനുഷ്‌ക ഗുണതിലകയെയാണ് റെയ്‌ന തകര്‍പ്പന്‍ ക്യാച്ചെടുത്ത് പുറത്താക്കിയത്. ശാര്‍ദുല്‍ താക്കൂറിന്റെ ആദ്യ ഓവറിലായിരുന്നു റെയ്‌നയുടെ തകര്‍പ്പന്‍ ക്യാച്ച്.

എട്ട് പന്തില്‍ ഒരു സിക്‌സടക്കം 17 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ് ധനുഷ്‌ക ഗുണതിലകയെ റെയ്‌ന പിടിച്ച് പുറത്താക്കിയത്. ഇന്ത്യന്‍ ഫീല്‍ഡിങ്ങിന്റെ മികവിന്റെ തെളിവുകൂടിയാണ് ഈ ക്യാച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്. ലങ്ക ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

 

×